കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി മോദി

07:58 PM Oct 15, 2025 | Neha Nair

 ന്യൂഡൽഹി: കെനിയൻ മുൻ പ്രധാനമന്ത്രിയും പ്രമുഖ രാഷ്ട്രതന്ത്രജ്ഞനുമായ റെയ്‌ല ഒഡിംഗയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡിംഗയെ ഉന്നതനായ രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയുടെ പ്രിയങ്കരനായ സുഹൃത്തുമാണെന്ന് മോദി സമൂഹ മാധ്യമത്തിൽ കുറിച്ചു.

“എന്റെ പ്രിയ സുഹൃത്തും കെനിയയുടെ മുൻ പ്രധാനമന്ത്രിയുമായ മിസ്റ്റർ റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹം ഉന്നതനായ ഒരു രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയുടെ പ്രിയപ്പെട്ട സുഹൃത്തുമായിരുന്നു,” പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. കെനിയൻ രാഷ്ട്രീയത്തിൽ ദീർഘകാലം സജീവമായിരുന്ന ഒഡിംഗ, ആഫ്രിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹം കേരളത്തിൽ എത്തിപ്പോഴായിരുന്നു അന്ത്യം