+

മമ്മൂട്ടിയുടെ പിറന്നാളിന് മോഹൻലാൽ നൽകിയ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനം ;ബിഗ് ബോസിൽ മമ്മൂട്ടിയുടെ ചിത്രങ്ങളുള്ള ഷർട്ടിട്ട് എൻട്രി

മലയാളികളുടെ പ്രിയ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും.ഇന്ഡസ്ട്രിയിലെ തന്നെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇവർ. മോഹൻലാലും മമ്മൂട്ടിയും, അതൊരു വികാരം തന്നെ ആണ്

മലയാളികളുടെ പ്രിയ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും.ഇന്ഡസ്ട്രിയിലെ തന്നെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇവർ. മോഹൻലാലും മമ്മൂട്ടിയും, അതൊരു വികാരം തന്നെ ആണ്. ഇരുവരെയും ഒന്നിച്ച് ഫ്രെമിൽ കാണാൻ സാധിക്കുന്നത് തന്നെ ആരാധകരുടെ ഏറ്റവും വലിയ സന്തോഷമാണ്. ഇന്ന് മമ്മൂട്ടിയുടെ പിറന്നാളാണ്. അതിനു മോഹൻലാൽ നൽകിയ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. താന്‍ അവതരാകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുന്നത് മമ്മൂട്ടിയ്ക്കുള്ള പിറന്നാള്‍ സമ്മാനവുമായാണ്. എന്താണെന്ന് അല്ലെ ?

മമ്മൂട്ടിയുടെ വിവിധ കാലത്തെ ചിത്രങ്ങളുള്ള ഷര്‍ട്ട് ധരിച്ചു കൊണ്ടാണ് ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുന്നത്. മമ്മൂട്ടിയ്ക്ക് തന്റേയും ബിഗ് ബോസ് ടീമിന്റേയും പിറന്നാള്‍ ആശംസകള്‍ നേരുന്നതായി മോഹന്‍ലാല്‍ പറയുകയും ചെയ്യുന്നുണ്ട്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഈ സമ്മാനം ഏറെ സ്‌പെഷ്യല്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.


‘ഇതുപോലൊരു സുഹൃത്തിന് കിട്ടിയത് മമ്മൂക്കയുടെ ഭാഗ്യം, ഇവരുടെ ഈ സ്നേഹം കാണുമ്പോൾ തന്നെ സന്തോഷം, ഈ ഡ്രസ്സ് കണ്ടാൽ അറിയാം മമ്മൂട്ടിയോടുള്ള ലാലേട്ടന്റെ ഇഷ്ടം’, എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്.

പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് നിരവധി പേരാണ് മലയാള സിനിമയില്‍ നിന്നുമെത്തിയിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രവും വൈറലാവുകയാണ്.

facebook twitter