പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം; സര്‍വകക്ഷിയോഗം 11 മണിക്ക്

08:11 AM Jul 20, 2025 | Suchithra Sivadas

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം. ഒരു മാസം നീളുന്ന സമ്മേളനത്തിനാണ് തിങ്കളാഴ്ച തുടക്കമാകുന്നത്. സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും. പാര്‍ലമെന്റ് നടപടികളുടെ സുഗമമായ നടത്തിപ്പിനുള്ള പിന്തുണ സര്‍ക്കാര്‍ തേടും. 

ആദായ നികുതി ഭേദഗതി ബില്ലടക്കം ഈ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് വരുന്നുണ്ട്. 

അതേസമയം പഹല്‍ഗാം ഭീകരാക്രമണം, ഇന്ത്യഫപാക് സംഘര്‍ഷത്തിലെ ട്രംപിന്റെ നിലപാട്, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. പ്രതിപക്ഷം കടുത്ത നിലപാട് സ്വീകരിച്ചാല്‍ സഭാ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.