36 ദിവസത്തിനിടെ സൗദിയിലെ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 68 ലക്ഷം പേര്‍. മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 5 വരെ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളം , മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളം, പ്രിന്‍സ് അബ്ദുല്‍ മുഹ്‌സിന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളം യാമ്പു, തായിഫ് രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലൂടെയാണ് ഇത്രയും യാത്രക്കാര്‍ കടന്നുപോയത്.
46 ലക്ഷം പേര്‍ രാജ്യാന്തര യാത്രക്കാരും 21 ലക്ഷം ആഭ്യന്തര യാത്രക്കാരുമായിരുന്നു. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളമാണ് ഏറ്റവും തിരക്കേറ്റിയ എയര്‍പോര്‍ട്ട്.