+

തെരുവില്‍ യാചിക്കുന്ന സ്ത്രീയുടെ പക്കല്‍ കണ്ടെത്തിയത് ഒരു ലക്ഷത്തിലേറെ രൂപ

സ്ത്രീക്ക് മാനസികാരോ?ഗ്യക്കുറവുള്ളതായി സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ തെരുവുകളില്‍ ഒരു പതിറ്റാണ്ടിലേറെയായി യാചിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു സ്ത്രീയുടെ അടുത്ത് നിന്നും കണ്ടെത്തിയത് നാണയങ്ങളും നോട്ടുകളുമടക്കം ഒരു ലക്ഷത്തിലധികം രൂപ. 12 വര്‍ഷമായി ശേഖരിച്ച നാണയങ്ങളും നോട്ടുകളും നിറച്ച രണ്ട് വലിയ ബാഗുകളാണ് കണ്ടെത്തിയത്. അതിരാവിലെ തുടങ്ങിയ എണ്ണല്‍ രാത്രി വരെ നീണ്ടുനിന്നു എന്നാണ് അധികൃതര്‍ പറഞ്ഞത്. ഒരുലക്ഷത്തിലധികം രൂപ രണ്ട് ചാക്കുകളിലായിട്ടുണ്ട് എന്നും പറയുന്നു. ഒന്നുമില്ലാത്ത ഒരു യാചകയായിട്ടാണ് അവരെ എല്ലാവരും കണ്ടത്. അതിനാല്‍ തന്നെ അവരുടെ പക്കല്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപ കണ്ടെത്തിയത് നാട്ടുകാരെയാകെ അമ്പരപ്പിച്ചു.


അതേസമയം, സ്ത്രീക്ക് മാനസികാരോ?ഗ്യക്കുറവുള്ളതായി സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ തന്നെ പണം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയ ശേഷം സ്ത്രീക്ക് ചികിത്സയ്ക്ക് വേണ്ടിയുള്ള ഏര്‍പ്പാടുകളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

മംഗളൂര്‍ പൊലീസ് സ്റ്റേഷനിലെ പത്താന്‍പുര പ്രദേശത്ത് നിന്നും നാട്ടുകാര്‍ സ്ത്രീയെ മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. ഉടനെ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒരു വീടിന്റെ മുന്നിലാണ് കഴിഞ്ഞ 12 വര്‍ഷത്തിലധികമായി ഇവര്‍ യാചിക്കുന്നത്. ഇവിടെ നിന്നും പ്രചരിക്കുന്ന വീഡിയോയില്‍ വീട്ടില്‍ ചാക്കുകളിലും പൊലീസ് അടുക്കി വച്ചിരിക്കുന്നതുമായിട്ടുള്ള പണം കാണാം. നാണയങ്ങളും 10 രൂപാ നോട്ടുകളും മുതല്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ വരെ ഇക്കൂട്ടത്തില്‍ കാണാം. വളരെ പെട്ടെന്നാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

facebook twitter