വീഴുമ്പോൾ കൈപിടിച്ച് നടത്തിയും തളരുമ്പോൾ തോളോട് ചായ്ച്ചും എന്നും കരുതലായി ഒപ്പമുണ്ടാകുന്ന അമ്മ; നേരാം മാതൃദിനാശംസകൾ

11:21 AM May 11, 2025 | Kavya Ramachandran

 ഇന്ന് ലോക മാതൃദിനം . മാതൃത്വത്തിനെ ആദരിക്കുന്ന ദിവസമാണിത് . പല സ്ഥലങ്ങളിലും പല ദിവസങ്ങളിലായാണ് മാതൃദിനം ആഘോഷിക്കുന്നത്. എല്ലാ വർഷവും മെയ് 11നാണ് നാം  മാതൃദിനം ആഘോഷിക്കുന്നത്.അമ്മമാരേ ഓർക്കാൻ പ്രത്യേകം ഒരു ദിവസത്തിന്റെ ആവശ്യമില്ല.

തിരക്കുപിടിച്ച ജീവിതത്തിന് ഇടയ്ക്ക് അമ്മയെ ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും സമയമില്ലാത്ത മക്കള്‍ ഒരു ദിവസമെങ്കിലും അമ്മയ്ക്കായി മാറ്റി വയ്ക്കുന്നത് നല്ലതാണ്. അമ്മയോടൊപ്പം സമയം ചെലവഴിച്ച് അമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റി, സ്‌നേഹത്തിന്റെ ഒരു മാതൃദിനം.

അമേരിക്കകാരാണ് മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച അമ്മദിനമായി ആചരിയ്ക്കാന്‍ തുടങ്ങിയത്. പിന്നീട് മറ്റ് പല രാഷ്ട്രങ്ങളും ഈ മാതൃക പിന്തുടര്‍ന്നു. ഇപ്പോള്‍ അന്താരാഷ്ട്ര മാതൃദിനമായ് മെയ്മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ആഘോഷിയ്ക്കുന്നു.

അമ്മമാരേ മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ മാതൃദിനത്തിന്റെ പ്രസക്തിയും വർധിച്ചു വരുകയാണ്. മാതൃദിനത്തിന്റെ ചരിത്രം ഇങ്ങനെയാണ്.  

അമേരിക്കക്കാരിയായ അന്ന ജാർവിസ് ആണ് 1908ൽ  ആദ്യമായി മാതൃദിനാഘോഷം സംഘടിപ്പിച്ചത്. 'അമ്മ ആൻ റീവ്സ് ജാർവിസിനെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് അന്ന ജാർവിസ് ഇത് സംഘടിപ്പിച്ചത്. ആഭ്യന്തര യുദ്ധത്തിൽ സൈനികർക്ക് പരിക്കേറ്റപ്പോൾ അവരുടെ പരിചരണത്തിനായി മദേഴ്‌സ് ഡേ വർക്ക് ക്ലബ്ബുകൾ സ്ഥാപിച്ച പ്രവർത്തകയായിരുന്നു അന്നയുടെ 'അമ്മ ആൻ റീവ്സ്. 

കുടുംബത്തിനും രാജ്യത്തിനും വേണ്ടിയുള്ള 'അമ്മ ആൻ റീവ്സിന്റെ ത്യാഗത്തിനും സമർപ്പണത്തിനും ആദരാഞ്ജലി അർപ്പിക്കുക എന്നതായിരുന്നു മകൾ അന്ന ജാർവിസിന്റെ ലക്ഷ്യം. ഒടുവിൽ 1914ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാതൃദിനം ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. അതിനുശേഷം മുതലാണ് മാതൃദിനം ലോകമെമ്പാടും ആഘോഷിക്കാൻ തുടങ്ങിയത്. 

യുകെയിലും അയര്‍ലന്റിലും മാര്‍ച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആചരിയ്ക്കുന്നത്. ഗ്രീസില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്ക് പ്രാധാന്യമുള്ള ദിനമാണ് മാതൃദിനം. ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി രണ്ടിനാണ് ഇവര്‍ മാതൃദിനം ആഘോഷിയ്ക്കുന്നത്.അതുപോലെ അഹാന്മാർക്കും ഉണ്ട് ഒരു ദിനം .
മാര്‍ച്ച് 19 ആണ് ഇന്റര്‍നാഷണല്‍ ഫാദേഴ്‌സ് ഡേ ആയി ആഘോഷിയ്ക്കുന്നത്.