ഉത്തര്‍പ്രദേശില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

06:23 AM Dec 08, 2025 | Suchithra Sivadas

 ഉത്തര്‍പ്രദേശില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിജയ് മിശ്ര എന്ന മകരധ്വജി(55), മൗലാ ദേവി(75) എന്നീവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ വെവ്വേറെ കട്ടിലുകളിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും മതില്‍ ചാടിയാണ് വീടിനകത്ത് പ്രവേശിച്ചതെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച ബാര ഹവേലി ഖല്‍സ ഗ്രാമത്തിലാണ് സംഭവം. മരണത്തിന് മുമ്പ് ഇരുവരും ഛര്‍ദ്ദിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.