' തഗ് ലൈഫ് ' ചിത്രത്തിലെ ഗാനം റീലിസ് ചെയ്തു

07:14 PM May 22, 2025 | AVANI MV

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ മണിരത്നം ചിത്രം തഗ് ലൈഫിലെ രണ്ടാമത്തെ ഗാനം ഷുഗർ ബേബി റിലീസായി. ശിവ ആനന്ദും എ ആർ റഹ്മാനും  എഴുതിയ വരികൾക്ക് എ ആർ റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. ഷുഗർ ബേബി എന്ന ഗാനത്തിന്റെ ആലാപനം അലെക്‌സാൻഡ്ര ജോയ്, ശുഭ, ശരത് സന്തോഷ് എന്നിവരാണ്. തഗ് ലൈഫിന്റെ ട്രെയ്‌ലറും ആദ്യ ഗാനമായ ജിങ്കുച്ചായും സോഷ്യൽ മീഡിയയിൽ നേരത്തെ തരംഗമായിരുന്നു.സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.