‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലർ’ റിലീസ് തീയതി പുറത്ത്

08:32 PM May 13, 2025 | Neha Nair

ഇന്ദ്രജിത്ത് സുകുമാരനെയും അനശ്വര രാജനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ചിലർ’ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ചിത്രം മെയ് 23ന് തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഹൈലൈൻ പിക്ചേഴ്സിൻറെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത് അർജുൻ ടി സത്യൻ ആണ്. ചിത്രത്തിന്റെ രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ റിലീസ് അനൗൺസ്മെൻറ് പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്.

ഒരു കണ്ണാടിയുമായി നിൽക്കുന്ന ഇന്ദ്രജിത്തും അതിൽ പ്രതിഫലിക്കുന്ന വൈറ്റ് ഗൗണിൽ അതിസുന്ദരിയായി നിൽക്കുന്ന അനശ്വര രാജനുമാണ് പോസ്റ്ററിലുള്ളത്. ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

മ്യൂസിക് 247നാണ് മ്യൂസിക് പാർട്നർ. എക്സിക്യുട്ടീവ് പ്രൊഡ്യൂസഴ്സ്: ബാബു ആർ & സാജൻ ആന്റണി, ഛായാഗ്രഹണം: പ്രദീപ് നായർ, എഡിറ്റിംഗ്: സോബിൻ സോമൻ കലാ സംവിധാനം: സാബു റാം, സംഗീതം: പി എസ് ജയ്ഹരി, പ്രൊഡക്ഷൻ കൺട്രോളർ: എസ് മുരുഗൻ, ഗാനരചന: മഹേഷ് ഗോപാൽ, വസ്ത്രാലങ്കാരം: ബ്യുസി ബേബി ജോൺ, മേക്കപ്പ്: ബൈജു ശശികല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംജി എം ആൻ്റണി, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ: ശരത് വിനായക്, അസോസിയേറ്റ് ഡയറക്ടർ: ശ്രീരാജ് രാജശേഖരൻ, സൗണ്ട് മിക്സിങ്: വിപിൻ നായർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ലിറിക് വീഡിയോ & ക്രീയേറ്റീവ്സ്: റാബിറ്റ് ബോക്സ് ആഡ്‌സ്, സ്റ്റിൽസ്: അജി മസ്കറ്റ്, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, പി ആർ ഓ: വാഴൂർ ജോസ്, ഹെയ്ൻസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.