കൊലപാതകം ആസൂത്രിതമെന്ന് തെളിഞ്ഞു, കുവൈത്തില്‍ ഇന്ത്യക്കാരന് വധശിക്ഷ

03:12 PM Jan 15, 2025 | Suchithra Sivadas

കൊലപാതക കേസില്‍ ഇന്ത്യക്കാരന് കുവൈത്ത് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഫര്‍വാനിയ പ്രദേശത്താണ് കൊലപാതകം നടന്നത്.
പ്രതി ഇരയെ താമസ സ്ഥലത്ത് ചെന്നു പീഡിപ്പിച്ച ശേഷം കുത്തിക്കൊന്ന കേസിലാണ് സുപ്രധാന വിധി.
ആസൂത്രിതമായ കൊലപാതകം ആണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.