നാവിൽ വെള്ളമൂറും മ​ട്ട​ൻ മ​ന്തി

03:55 PM Sep 13, 2025 | Neha Nair

ചേരുവകൾ:

    മ​ട്ട​ൻ- 2 കി​ലോ
    സ​വാ​ള- 10 എ​ണ്ണം
    ത​ക്കാ​ളി- ഒ​ന്ന് എ​ണ്ണം
    വെ​ളു​ത്തു​ള്ളി- ഒ​രു കൂ​ട്
    ഇ​ഞ്ചി- ചെ​റി​യ ക​ഷ​ണം
    ഏ​ല​ക്കാ​യ- 15 എ​ണ്ണം
    ഗ്രാ​മ്പൂ- 15 എ​ണ്ണം
    ക​റു​വ​പ്പ​ട്ട ഇ​ല- 10 എ​ണ്ണം
    പ​ട്ട- മൂ​ന്നു ക​ഷ​ണം
    ജീ​ര​കം- അ​ര സ്പൂ​ണ്‍
    മ​ല്ലി- ഒ​രു സ്പൂ​ണ്‍
    ബ​സ്മ​തി അ​രി- 2 കി​ലോ
    ​വെ​ള്ളം^ ഒ​രു ക​പ്പ്​ അ​രി​ക്ക്​ ര​ണ്ടു​ ക​പ്പ്​ വെ​ള്ളം
    യെ​ല്ലോ ഫു​ഡ് ക​ള​ര്‍- ഒ​രു സ്​​പൂ​ൺ
    പ​ച്ച​മു​ള​ക്- 10 എ​ണ്ണം
    ബ​ട്ട​ര്‍- 100 ഗ്രാം
    ​ക​ശു​വ​ണ്ടി​പ്പ​രി​പ്പ്- ​10 എ​ണ്ണം
    നെ​യ്യ്- മൂ​ന്നു സ്പൂ​ണ്‍
    എ​ണ്ണ -മൂ​ന്നു സ്പൂ​ണ്‍
    ഉ​ണ​ക്കമു​ന്തി​രി- ആ​വ​ശ്യ​ത്തി​ന്
    കി​വ്റ വാ​ട്ട​ര്‍ (എ​സെ​ന്‍സ്)- ഒ​രു സ്പൂ​ണ്‍
    മു​ട്ട -നാ​ല് എ​ണ്ണം
    സ്​​പെ​ഗ​ത്തി- ആ​വ​ശ്യ​ത്തി​ന്​
    നാ​ര​ങ്ങ- ര​ണ്ട് എ​ണ്ണം 

തയാറാക്കേണ്ടവിധം:

മ​ട്ട​ൻ വ​ലി​യ ക​ഷ​ണ​മാ​യി മു​റി​ച്ച് വെ​ള്ള​ത്തി​ലി​ട്ട് ന​ന്നാ​യി തി​ള​പ്പി​ക്ക​ണം. വെ​ള്ള​ത്തി​ല്‍ ഉ​പ്പു​മി​ട​ണം. ന​ല്ല​പോ​ലെ തി​ള​ച്ചു​വ​രു​മ്പോ​ള്‍ അ​തി​ലേ​ക്ക് മേ​ല്‍പ​റ​ഞ്ഞ ചേ​രു​വ​ക​ളി​ല്‍ മ​ല്ലി​വ​രെ​യു​ള്ള​വ ഇ​ട​ണം. സ​വാ​ള നാ​ലെ​ണ്ണ​മേ ഇ​ടാ​വൂ. ജീ​ര​ക​വും മ​ല്ലി​യും ക​ഴു​കി​യാ​ണ് ഇ​ടേ​ണ്ട​ത്. എ​ന്നി​ട്ട് പാ​ത്രം അ​ട​ച്ചു​വെ​ച്ച് വീ​ണ്ടും ഒ​ന്ന​ര മ​ണി​ക്കൂ​ര്‍കൂ​ടി വേ​വി​ക്ക​ണം. ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞാ​ല്‍ വെ​ന്തു പാ​ക​മാ​യ ഇ​റ​ച്ചി​ക്ക​ഷ​ണ​ങ്ങ​ളെ​ടു​ത്ത് ഒ​രു ട്രേ​യി​ലേ​ക്ക് വെ​ക്ക​ണം.

ഇ​റ​ച്ചി വെ​ന്ത വെ​ള്ളം (Stock Water) നാ​ലു ത​വി കോ​രി​യെ​ടു​ത്ത് ഒ​രു പാ​ത്ര​ത്തി​ല്‍ ഒ​ഴി​ച്ച് മ​ഞ്ഞ​പ്പൊ​ടി (ഭ​ക്ഷ​ണ​ത്തി​നു നി​റം ചേ​ര്‍ക്കാ​നു​ള്ള പൊ​ടി) ക​ല​ക്ക​ണം. ശേ​ഷം അ​തെ​ടു​ത്ത് ട്രേ​യി​ല്‍ വെ​ച്ചി​രി​ക്കു​ന്ന ഇ​റ​ച്ചി​ക്ക​ഷ​ണ​ങ്ങ​ളു​ടെ മു​ക​ളി​ലൊ​ഴി​ക്ക​ണം. എ​ന്നി​ട്ട് ആ ​ട്രേ അ​ലുമി​നി​യം ഫോ​യി​ല്‍കൊ​ണ്ട് മൂ​ടി അ​ര​മ​ണി​ക്കൂ​ര്‍ ഓ​വ​നി​ല്‍ വെ​ക്ക​ണം.

അ​രി ക​ഴു​കി അ​ര​മ​ണി​ക്കൂ​ര്‍ കു​തി​ര്‍ക്കാ​ന്‍ വെ​ക്ക​ണം. നേ​ര​​ത്തേ ബാ​ക്കി​വെ​ച്ച സ്​​റ്റോ​ക്ക് വാ​ട്ട​റെ​ടു​ത്ത് അ​രി​ച്ചെ​ടു​ത്ത് അ​തി​ല്‍ കു​റ​ച്ച് ബ​ട്ട​ര്‍ ഇ​ട​ണം. ശേ​ഷം കു​തി​ര്‍ത്ത അ​രി​യി​ട​ണം. ഒ​രു ഗ്ലാ​സ് അ​രി​ക്ക് ര​ണ്ടു ഗ്ലാ​സ് എ​ന്ന അ​നു​പാ​ത​ത്തി​ലാ​ണ് സ്​​റ്റോ​ക്ക് വാ​ട്ട​റെ​ടു​ക്കേ​ണ്ട​ത്.

അ​രി​യി​ട്ടു​ക​ഴി​ഞ്ഞാ​ല്‍ അ​ടു​പ്പി​ല്‍വെ​ച്ച് വേ​വി​ക്കു​ക. ചോ​റാ​യി വെ​ന്തു​വ​രു​മ്പോ​ള്‍ അ​തി​ലേ​ക്ക് പ​ച്ച​മു​ള​കു​ക​ള്‍ ഇ​ട​ണം. മൂ​ന്ന് സ​വാ​ള ചെ​റു​താ​യി അ​രി​ഞ്ഞ​ത്, ഒ​രു പി​ടി ക​ശു​വ​ണ്ടി​പ്പ​രി​പ്പ്, മൂ​ന്ന് സ്പൂ​ണ്‍ നെ​യ്യ്, മൂ​ന്ന് സ്പൂ​ണ്‍ എ​ണ്ണ എ​ന്നി​വ ഒ​രു ഫ്രൈ ​പാ​നി​ല്‍ വ​ഴ​റ്റി​യെ​ടു​ത്ത് അ​തും ചോ​റിെ​ൻ​റ വെ​ള്ളം വ​റ്റി​വ​രു​മ്പോ​ള്‍ മു​ക​ളി​ല്‍ വി​ത​റ​ണം. ഉ​ണ​ങ്ങി​യ മു​ന്തി​രി​യും കൂ​ടെ ഇ​ട​ണം.

കി​വ്റ വാ​ട്ട​ര്‍ ഒ​രു സ്പൂ​ണ്‍ ചോ​റിന്‍റെ മു​ക​ളി​ല്‍ ഒ​ഴി​ക്ക​ണം. എ​ന്നി​ട്ട് മൂ​ടി​കൊ​ണ്ട് അ​ട​ച്ച് ചെ​റി​യ തീ​യി​ല്‍ അ​ഞ്ചു മി​നി​റ്റ്​ വെ​ച്ച് ആ​വി വ​രു​ത്ത​ണം. ശേ​ഷം തീ​യ​ണ​ച്ച് അ​ടു​പ്പി​ല്‍ നി​ന്നി​റ​ക്കി​വെ​ക്ക​ണം. മ​ന്തി​ക്ക് പു​ക​മ​ണം വേ​ണ​മെ​ങ്കി​ല്‍ വെ​ന്ത ചോ​റിെ​ൻ​റ ന​ടു​ക്ക് നെ​യ്യൊ​ഴി​ച്ച ഒ​രു സ്​​റ്റീ​ല്‍ ബൗ​ള്‍ വെ​ക്ക​ണം. അ​തി​നു​ള്ളി​ല്‍ നെ​യ്യി​ലേ​ക്ക് ക​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ക​ന​ലെ​ടു​ത്തി​ട​ണം.

അ​തി​നുശേ​ഷം ചെ​മ്പ്​ അ​ലുമി​നി​യം ഫോ​യി​ൽകൊ​ണ്ട്​ അ​ട​ച്ചുവെ​ച്ച്​ അ​ഞ്ചു മി​നി​റ്റ്​ ചെ​റി​യ​തീ​യി​ല്‍ ആ​വി വ​രു​ത്ത​ണം. കു​ഴി​മ​ന്തി​യു​ടെ അ​തേ രു​ചി​യും ഗു​ണ​വും ഈ ​രീ​തി​യി​ല്‍ ചെ​യ്താ​ല്‍ കി​ട്ടും.
മ​ന്തി വി​ള​മ്പു​ന്ന വി​ധം

വെ​ന്ത ചോ​റിന്‍റെ മു​ക​ളി​ലു​ള്ള ഉ​ള്ളി​യും ക​ശു​വ​ണ്ടി​പ്പ​രി​പ്പും മ​റ്റു സാ​ധ​ന​ങ്ങ​ളും മു​ഴു​വ​ന്‍ എ​ടു​ത്ത് മ​റ്റൊ​രു പാ​ത്ര​ത്തി​ല്‍ വെ​ക്ക​ണം. ശേ​ഷം ചോ​റ് വി​ള​മ്പു​ന്ന​തി​നു​ള്ള വ​ലി​യ പാ​ത്ര​ത്തി​ലേ​ക്ക് ക​മി​ഴ്ത്ത​ണം. പാ​സ്ത നൂ​ഡ്​​ല്‍സ്, മു​ട്ട എ​ന്നി​വ വെ​ള്ള​ത്തി​ലി​ട്ട് പു​ഴു​ങ്ങി​യെ​ടു​ക്ക​ണം. ചോ​റിന്‍റെ മു​ക​ളി​ല്‍ അ​ല​ങ്കാ​ര​ത്തി​നു​ള്ള​താ​ണ് ഇ​ത്.

ഇ​ത്ര​യും ത​യാ​റാ​യി​ക്ക​ഴി​ഞ്ഞാ​ല്‍ ആ​ദ്യം വ​ലി​യ പാ​ത്ര​ത്തി​ലേ​ക്ക് ചോ​റ് വി​ള​മ്പ​ണം. അ​തി​നു മു​ക​ളി​ല്‍ അ​ണ്ടി​പ്പ​രി​പ്പ്, ഉ​ള്ളി തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ള്‍ വി​ത​റ​ണം. ഒ​പ്പം നൂ​ഡ്​​ല്‍സും. പി​ന്നെ ഇ​റ​ച്ചി​ക്ക​ഷ​ണ​ങ്ങ​ളെ​ടു​ത്ത് വെ​ക്കാം. ശേ​ഷം പു​ഴു​ങ്ങി തോ​ട് ക​ള​ഞ്ഞ മു​ട്ട​ക​ളും മു​റി​ച്ച ത​ക്കാ​ളി, നാ​ര​ങ്ങ എ​ന്നി​വ​യും മു​ക​ളി​ല്‍വെ​ച്ച് അ​ല​ങ്ക​രി​ക്ക​ണം. മ​ന്തി റെ​ഡി.