പെരിയ ഇരട്ട കൊലക്കേസ് പ്രതികളെ പി. ജയരാജൻ ജയിലിൽ പോയി കണ്ടതിൽ ഒരു തെറ്റുമില്ല : എം.വി ജയരാജൻ

02:10 PM Jan 06, 2025 | AVANI MV


കണ്ണൂർ: പി. ജയരാജൻ പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളെ കണ്ടതിൽ ഒരു തെറ്റുമില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. പി.ജയരാജൻ ജയിൽ ഉപദേശക സമിതി അംഗമാണ് ജയിലിൽ തടവുകാരെ പോയി കണ്ടില്ലെങ്കിലാണ് തെറ്റ്.

Trending :

 സെഷൻസ് ജഡ്ജ് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ പ്രശ്നങ്ങൾ അറിയാൻ പോകുന്നുണ്ട്. ജയിൽഉപദേശക സമിതി അംഗം ജയിലിൽ പോകുന്നതിൽ പുതുമയൊന്നുമില്ല ജയിലിൽ ധാരാളമാളുകൾ വരുന്നുണ്ട്. റിമാൻഡ് തടവുകാരെയും ശിക്ഷിക്കപ്പെടുന്നവരുടെയും കാണാൻ ഞങ്ങളൊക്കെ പോകാറുണ്ട്. ജയിൽഉപദേശകസമിതിയായിട്ടും പി.ജയരാജൻ ജയിലിൽ പോയിട്ടില്ലെങ്കിലാണ് തെറ്റെന്നും എം.വി ജയരാജൻ പറഞ്ഞു.