കൂത്തുപറമ്പ് വെടിവയ്പ്പിൽ രാവഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് എം.വി ജയരാജൻ

01:38 PM Jul 03, 2025 | AVANI MV

കണ്ണൂർ :കൂത്തുപറമ്പ് വെടിവെയ്പ്പ് സംഭവത്തിൽ മുഖ്യ ഉത്തരവാദികൾ അന്നത്തെ ഡിവൈഎസ്പി ഹകീം ബത്തേരിയും ഡെപ്യൂട്ടി കളക്ടർ ടി ടി ആൻ്റണിയുമാണെന്ന് സിപിഎം സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതിയ ഡി.ജി.പിയുo സംഭവ സമയത്ത് എഎസ് പി യുമായ റവാഡ ചന്ദ്രശേഖറിന് വെടിവയ്പ്പിൽ യാതൊരു പങ്കുമില്ലെന്നും എം വി ജയരാജൻ പറഞ്ഞു.ഈക്കാര്യങ്ങളെല്ലാം വെടിവെയ്പ്പിനെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ റിപോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.

 സമരത്തിന് നേതൃത്വം നൽകിയ അന്നത്തെ ഡി.വൈ.എഫ്.ഐ നേതാവ് കൂടിയായിരുന്നു എം.വി ജയരാജൻ. 
വെടിവെയ്പിന് മുൻപ് റവാഡ ചന്ദ്രശേഖർ മന്ത്രിയുമായി സംസാരിച്ചിരുന്നില്ല. ഗൂഢാലോചനയിലോ മറ്റോ പങ്കെടുത്തിരുന്നില്ലെന്നും ജയരാജൻ പറഞ്ഞു. 

സുപ്രീം കോടതി മാർഗ നിർദേശപ്രകാരമുള്ള നടപടി ക്രമത്തിലാണ് പുതിയ ഡി.ജി.പിയെ നിയമിച്ചത്. യു.പി.എസ്.സി യുടെ അഞ്ചംഗ വിദഗ്ധ സമിതിയാണ് മൂന്ന് പേരുടെ ലിസ്റ്റ് സംസ്ഥാന സർക്കാരിന് നൽകിയത്. അതിൽ നിന്ന് ഒരാളെ ഡി.ജി.പിയാ ക്കുകയാണ് സർക്കാർ ചെയ്തത്.
കൂത്തുപറമ്പ് വെടിവെയ്പ്പ് സമയത്ത് എസ്പിയായിരുന്ന പദ്മ കുമാറും ഡി.ജി.പി യായാണ് വിരമിച്ചതെന്നും
 ജയരാജൻ പറഞ്ഞു