കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ MVD

04:21 PM Jul 02, 2025 |


കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് നീക്കം. മോട്ടോർ വാഹന വകുപ്പ് ഓഫീസ്, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ സ്ഥലപരിമിതി മറികടക്കാനാണ് പുതിയ തീരുമാനം.

കേന്ദ്രങ്ങൾക്ക് ചുറ്റുമതിലും നിരീക്ഷണ ക്യാമറകളുമുണ്ടാകും. സുരക്ഷാ ജീവനക്കാരനെയും നിയോഗിക്കും.സ്ഥിരനിയമലംഘകരുടെയും, പിഴ അടയ്ക്കാൻ കൂട്ടാകാത്തവരുടെയും നികുതി അടയ്ക്കാത്തവരുടെയും വാഹനങ്ങളും പിടിച്ചെടുക്കും. പിഴ അടച്ച രസീതുമായി വാഹനം തിരികെ കൈപ്പറ്റാം.

വാഹനം സൂക്ഷിക്കുന്നതിന് തുക വാഹന ഉടമയിൽ നിന്നും ഈടാക്കാനും തീരുമാനിച്ചു. എന്നാൽ ഉടമളിൽ നിന്ന് എത്ര രൂപ വെച്ച് ഈടാക്കുമെന്ന് അടക്കമുള്ള കാര്യങ്ങളിൽ മാനദണ്ഡം തയാറാക്കിയിട്ടില്ല. സ്ഥലപരിമിതി മറികടക്കാനാണ് സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്രങ്ങൾ തുടങ്ങുന്നത്.