+

മൈജി മഹാലാഭം സെയിലിന് ഇന്ന് തുടക്കം

ജനുവരി ഒൻപതുമുതൽ 12 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർഷോറൂമുകളിലും മൈജി മഹാലാഭം സെയിൽ നടക്കും. മുൻവർഷങ്ങളിൽ മഹാലാഭം സെയിലിന് ലഭിച്ച വൻ ജനപിന്തുണയാണ്

കോഴിക്കോട്: ജനുവരി ഒൻപതുമുതൽ 12 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർഷോറൂമുകളിലും മൈജി മഹാലാഭം സെയിൽ നടക്കും. മുൻവർഷങ്ങളിൽ മഹാലാഭം സെയിലിന് ലഭിച്ച വൻ ജനപിന്തുണയാണ് ഈ വർഷം ഇതേ സെയിൽ ആവർത്തിക്കാൻ കാരണമായതെന്ന് മൈജി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എ.കെ. ഷാജി അറിയിച്ചു.

ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ് എന്നിവയിൽ 80 ശതമാനംവരെ വിലക്കുറവുണ്ടാവും. ഉപഭോക്താക്കളുടെ സൗകര്യാർഥം മൈജി ഫ്യൂച്ചർ ഷോറൂമുകൾക്ക് പുറത്തായി ഒരുക്കിയിട്ടുള്ള സ്പെഷ്യൽ പവിലിയനിലാണ് മൈജി മഹാലാഭം സെയിൽ നടക്കുന്നത്. എല്ലാറ്റിനും ഏറ്റവും കുറഞ്ഞവിലയും ഏറ്റവും കുറഞ്ഞ ഇ.എം.ഐ.യുമാണ് ഈ സെയിലിലൂടെ ഉപഭോക്താവിന് മൈജി നൽകുന്നത്.

my g mahalabham sale starts today

സീറോ ഡൗൺ പേയ്‌മെന്റിൽ എ.സി. വാങ്ങാനുള്ള സൗകര്യമായ മൈജി എ.സി. എക്സ്പോയും മഹാലാഭം സെയിലിന്റെ ഭാഗമായുണ്ട്.

799 രൂപമുതൽ മൊബൈൽഫോൺ വാങ്ങാം. എല്ലാവർക്കും പ്രിയങ്കരമായ ഐഫോൺ, എസ് 24 അൾട്ര എന്നിവ ഏറ്റവുംകുറഞ്ഞ ഇ.എം.ഐ.യിൽ വാങ്ങാൻ അവസരമുണ്ട്. ഐപാഡ്, റെഡ്മി പാഡ് എന്നിവ ഡിസ്കൗണ്ട്റേറ്റിൽ വാങ്ങാം. മൈജി മഹാലാഭം സെയിലിന്റെ ഭാഗമായി എല്ലാ ലാപ്ടോപ്പുകൾക്കുമൊപ്പം വിലപിടിപ്പുള്ള കോംബോസമ്മാനമാണ് മൈജി ഉപഭോക്താവിന് സമ്മാനിക്കുന്നത്.

സെലക്ട്‌ഡ് വാഷിങ് മെഷീൻ മോഡലുകൾ, റെഫ്രിജറേറ്റർ മോഡലുകൾ എന്നിവയിൽ 60 ശതമാനം ഓഫറുണ്ട്. വിവിധ സ്ക്രീൻ സൈസുള്ള ടീവികൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. ഡിജിറ്റൽ ആക്‌സസറികളിൽ വമ്പൻഓഫറാണ് മൈജി മഹാലാഭത്തിലൂടെ നൽകുന്നത്. കിച്ചൺ ആൻഡ് സ്മോൾ അപ്ലയൻസസിന്റെ ഏറ്റവും വലിയ നിരയാണ് മഹാലാഭത്തിലൂടെ നൽകുന്നത്.

മൈജി മഹാലാഭം സെയിൽ ഓഫറുകൾ ഓൺലൈനിലും (www.myg.in) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9249001001.

facebook twitter