+

കണ്ണൂരിൽ സമരത്തിൽ പങ്കെടുക്കാതെജോലിക്ക് ഹാജരായ ജീവനക്കാരനെതിരെ സി.പി.ഐ എം.പി യുടെ പ്രൈവറ്റ് സെക്രട്ടറിയുടെ അസഭ്യവർഷം, വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് ജീവനക്കാരനെതിരെ പൊലിസ് കേസെടുത്തു

കണ്ണൂരിൽ ഭരണകക്ഷിയായിരിക്കെ സർക്കാരിനെതിരെ സമരം ചെയ്ത സി.പി.ഐ സർവീസ് സംഘടനയായ ജോയൻ്റ് കൗൺസിൽ നേതൃത്വം സമരത്തിൽ നിന്നും വിട്ടു നിന്ന ജീവനക്കാരുടെ മെക്കിട്ട് കയറിയതായി പരാതി. 

കണ്ണൂർ: കണ്ണൂരിൽ ഭരണകക്ഷിയായിരിക്കെ സർക്കാരിനെതിരെ സമരം ചെയ്ത സി.പി.ഐ സർവീസ് സംഘടനയായ ജോയൻ്റ് കൗൺസിൽ നേതൃത്വം സമരത്തിൽ നിന്നും വിട്ടു നിന്ന ജീവനക്കാരുടെ മെക്കിട്ട് കയറിയതായി പരാതി. 

സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽജോലിക്ക് ഹാജരായ ജീവനക്കാരനെതിരെയാണ് സി.പി.ഐ നേതാവിൻ്റെ അസഭ്യവർഷമുണ്ടായത്. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടി മൃഗാശുപത്രിയിലെ കെ. ഷാജഹാനെന്ന ജീവനക്കാരനെയാണ് ജോയൻ്റ് കൗൺസിൽ നേതാവ് ബുധനാഴ്ച്ച രാവിലെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. 

മൃഗാശുപത്രിജീവനക്കാരനായ ഷാജഹാനെയാണ് പി. സന്തോഷ് കുമാർ എം.പി യുടെ പ്രൈവറ്റ് സെക്രട്ടറിയും ജോയൻ്റ് കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ റോയ് ജോസഫ് അസഭ്യം പറഞ്ഞ് ഓഫീസിൽ കയറി കാൽ തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. 

The private secretary of CPI MP in Kannur against the employee who showed up for work

തങ്ങളാണ് നിനക്ക് ജോലി വാങ്ങിത്തന്നതെന്ന് ഓർക്കണമെന്നും വെറുതെ വിടില്ലെന്നുമാണ് ഭീഷണി മുഴക്കിയത്. ഇതിൻ്റെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകൾ നടത്തിയ പണിമുടക്ക് സമരത്തിൽ ഭരണകക്ഷി സംഘടനയായ സി.പി.ഐയുടെ ജോയൻ്റ് കൗൺസിലും പങ്കെടുത്തിരുന്നു.

ഇതിനിടെ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയതായി ഷാജഹാനെതിരെയും പരാതിയുണ്ട്. . മൃഗാശുപത്രിയിലെ വനിതാ ജീവനക്കാരിക്കെതിര അധിക്ഷേപ വർഷവും, കൈയ്യേറ്റശ്രമവും നടത്തിയ സംഭവത്തില്‍ ചെമ്പൻതൊട്ടി മൃഗാശുപത്രി ജീവനക്കാരൻ കെ ഷാജഹാന്റെ പേരിലാണ് ജീവനക്കാരി ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 

ബുധനാഴ്ച്ച വൈകീട്ട് തളിപ്പറമ്പ് നെടിയേങ്ങ ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് വെച്ച് യാദൃശ്ചികമായി കണ്ടപ്പോള്‍ സംസാരിച്ച വനിതാ ജീവനക്കാരിയോട്  വളരെ മോശമായി അശ്ലീല ചുവയുള്ള ഭാഷയില്‍ സംസാരിക്കുകയും  കൂടാതെ നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുവാന്‍ കൈയ്യുയര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി.  

നേരത്തെയും ഇയാളിൽ നിന്ന് ഫോണിൽ കൂടി അനാവശ്യ സംഭാഷണങ്ങൾ ഉണ്ടായിരുന്നു. ഇത് തന്റെ മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. മാനഹാനിയും കടുത്ത മാനസിക പ്രയാസവും ഉണ്ടാക്കിയ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കണമെന്നും വനിതാ പ്രവര്‍ത്തക പരാതിയില്‍ പറഞ്ഞിട്ടുണ്ട്. 

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഭരണകക്ഷി സംഘടനയായിട്ടും സർക്കാരിനെതിരെ സമരത്തിനിറങ്ങിയ ജോയൻ്റ് കൗൺസിൽ നിലപാടിൽ വ്യാപകമായ പ്രതിഷേധം എൻ.ജി.ഒ യൂനിയനും സി.പിഎമ്മിനുമുണ്ട്.

facebook twitter