വൈകുന്നേരം നാടൻ സുഖിയൻ ആയാലോ?

08:00 AM Apr 08, 2025 | Kavya Ramachandran

ആവശ്യമായ ചേരുവകൾ

    ചെറുപയർ- 300 ഗ്രാം
    മൈദാ മാവ്- 1 കപ്പ്
    ജീരകം – 2 ടീസ്പൂൺ
    തേങ്ങാപ്പീര- 1/2 കപ്പ്
    ഏലയ്ക്ക – 4 എണ്ണം പൊടിച്ചത്
    മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
    ശർക്കര- 1 എണ്ണം
    സൺഫ്ലവർ ഓയിൽ- 400 മില്ലി ലിറ്റർ

തയാറാക്കുന്ന വിധം

Trending :

ചെറുപയർ കുറച്ച് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കണം. ശേഷം മൈദാ മാവിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു ദോശ മാവ് പരുവത്തിൽ മിക്സ് ചെയ്യുക.ഈ മിക്സിലേക്ക് മഞ്ഞൾപ്പൊടിയും ജീരകവും ചേർത്ത് യോജിപ്പിക്കുക. 

ഇനി ചൂടോട് കൂടി വേവിച്ച പയറിൽ ഏലയ്ക്ക പൊടിച്ചതും ശർക്കര ചീകിയത്തും തേങ്ങാ പീരയും ചേർത്ത് നന്നായി യോജിപ്പിക്കാം. ഇനി കൈ കൊണ്ട് ഒരു ചെറിയ ബോൾ രൂപത്തിൽ മിക്സിൽ നിന്നും എടുത്ത് ഉരുട്ടിയ ശേഷം മാവിൽ മുക്കി വീണ്ടും മിക്സ് ചെയ്ത് ഓയിൽ ചൂടാക്കി ഓരോന്നായി ഇട്ടു കൊടുക്കുക. ഒരു ഭാഗം മൂക്കുമ്പോൾ തിരിച്ചിട്ടു വേവിക്കണം.