കൊട്ടിയൂർ മഹാദേവക്ഷേത്ര സീനിയർ തന്ത്രി നന്ത്യാർവള്ളി വലിയ ശങ്കരൻ നമ്പൂതിരിപ്പാട് അന്തരിച്ചു

05:45 PM Jun 07, 2025 | Desk Kerala
കണ്ണൂർ; കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ സീനിയർ തന്ത്രിയും ട്രസ്റ്റി ബോർഡ് അംഗവുമായ ചാലക്കുടി തെക്കേടത്ത് മന നന്ത്യാർവള്ളി വലിയ ശങ്കരൻ നമ്പൂതിരിപ്പാട് (91) അന്തരിച്ചു. ഭാര്യ പരേതയായ ശ്രീദേവി അന്തർജനം.മകൾ: സുമ അന്തർജനം. മരുമകൻ: ദിവാകരൻ നമ്പൂതിരി.