ഭുവനേശ്വര്‍: ലോകത്തിന് വേണ്ടത് ബുദ്ധനാണെന്നും യുദ്ധമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ മാതാവ് മാത്രമല്ല ഇന്ത്യയെന്നും ഒരു ജനത മുഴുവന്‍ ജനാധിപത്യം അനുഭവിക്കുന്ന രാജ്യമാണിതെന്നും 18ാം പ്രവാസി ഭാരതീയ ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
വിദേശത്ത് കഴിയുന്ന ഓരോ ഇന്ത്യന്‍ വംശജനും രാജ്യത്തിന്റെ അംബാസഡര്‍മാര്‍ ആണെന്നും അവിടം സന്ദര്‍ശിക്കുമ്പോള്‍ അവരുടെ സ്നേഹവും അനുഗ്രഹവും അനുഭവിക്കുന്നതു മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധത്തിനും അധിനിവേശത്തിനുമായി നിലകൊള്ളുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യയ്ക്കു നല്‍കാനുള്ള സന്ദേശം ബുദ്ധന്റെ സമാധാനത്തിന്റേതാണ് അദ്ദേഹം പറഞ്ഞു. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പ്രസിഡന്റ് ക്രിസ്റ്റീന്‍ കര്‍ല കംഗലൂ വിര്‍ച്വലായി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസികള്‍ക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. 4 പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.