ശ്വാസം മുട്ടി രാജ്യ തലസ്ഥാനം; വിഷയത്തിൽ ഇന്ന് പാർലമെന്റിൽ ചർച്ച

10:17 AM Dec 18, 2025 | Kavya Ramachandran

 ദില്ലിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. മിക്കയിടങ്ങളിലും 350 ന് മുകളിലാണ് വായു ഗുണനിലവാര തോത്. മലിനീകരണം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം വർക്ക്‌ ഫ്രം ഹോം ഏർപ്പെടുത്തി. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്.

അതേ സമയം വായു മലിനീകരണവുമായി ബന്ധപ്പെട്ട് ഇന്ന് പാർലമെന്റിൽ ചർച്ച നടക്കും. വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് കേന്ദ്രം ചർച്ചക്ക് തയ്യാറായത്. മലിനീകരണം തടയുന്നതിൽ സർക്കാർ സമ്പൂർണ പരാജയമെന്ന് സുപ്രീം കോടതി വിമർശിച്ചിരുന്നു.  


മലിനീകരണം ഫലപ്രദമായി തടയുന്നതിന് താൽക്കാലിക പ്രതിവിധികളേക്കാൾ വലിയ ആസൂത്രണത്തോടെയുള്ള പരിഹാര നടപടികൾ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. അതെ സമയം ദില്ലിയിലെ വിഷവായുവിൽ നിന്നും രക്ഷപ്പെടാൻ നിരവധി ആളുകൾ താത്കാലികമായി നഗരം വിട്ട് പോകുന്നത് പതിവായിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Trending :