തൃശുരിൽ ദേശീയപാതയോരത്തെ വീട്ടില്‍നിന്നും 45 പവന്‍ കവര്‍ന്നു

04:19 PM Apr 05, 2025 | AVANI MV

തൃശൂര്‍: വടക്കഞ്ചേരി ചുവട്ട് പാടത്തെ ദേശീയപാതയോരത്തെ വീട്ടില്‍നിന്നും 45 പവന്‍ കവര്‍ന്നു. ചുവട്ട് പാടം പ്രസാദ് പിള്ളയുടെ വിട്ടില്‍ നിന്നാണ് വ്യാഴാഴ്ച രാത്രി 45 പവന്‍ സ്വര്‍ണം കവര്‍ന്നത്. വെള്ളിയാഴ്‌ഴ്ചയാണ് മോഷണ വിവരം അറിഞ്ഞത്. സമീപത്തെ വീട്ടിലെ സി.സി.ടിവി തകര്‍ത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം അറിയുന്നത്.

 പ്രസാദ്പിള്ളയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നു. രാത്രി ഉറങ്ങുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്. സമീപത്തെ ജോ ജോസഫിന്റെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. മോഷ്ടാവ് തലയില്‍ മുണ്ടിട്ട് നടക്കുന്നതിന്റെ സി.സി.ടിവി ദ്യശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മോഷണം നടന്ന വീട്ടില്‍ വിരലടയാള വിദഗ്ധരും, ഫോറന്‍സിക് വിഭാഗവും പോലീസ് നായയും പരിശോധന നടത്തി. വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.