+

മുടിയെ വീണ്ടും നല്ല കറുപ്പുള്ളതാക്കാൻ ഇതാ പ്രകൃതിദത്തമായ ചില മാർഗങ്ങൾ

6 ഉരുളക്കിഴങ്ങിന്റെ തൊലി പീൽ ചെയ്തെടുക്കുക. രണ്ടു കപ്പ് ശുദ്ധമായ വെള്ളം നല്ല ചൂടിൽ നല്ലപോലെ തിളപ്പിയ്ക്കുക. നല്ലപോലെ തിളച്ചു വരുമ്പോൾ പീൽ ചെയ്തു വച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് തൊലി ഇതിലേയ്ക്കിടുക.

6 ഉരുളക്കിഴങ്ങിന്റെ തൊലി പീൽ ചെയ്തെടുക്കുക. രണ്ടു കപ്പ് ശുദ്ധമായ വെള്ളം നല്ല ചൂടിൽ നല്ലപോലെ തിളപ്പിയ്ക്കുക. നല്ലപോലെ തിളച്ചു വരുമ്പോൾ പീൽ ചെയ്തു വച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് തൊലി ഇതിലേയ്ക്കിടുക. ഇത് കുറഞ്ഞ തീയിലാക്കി 20 മിനിറ്റു തിളപ്പിയ്ക്കണം.ഇതു വാങ്ങിവച്ച് തണുത്ത ശേഷം ഇതിലേയ്ക്ക് അൽപം റോസ്മേരി ഓയിൽ ചേർക്കാം.

മിശ്രിതത്തിന്റെ ഗന്ധം മാറാനാണിത്. മുടി ഷാംപൂവും കണ്ടീഷണറുമുപയോഗിച്ചു കഴുകുക. പിന്നീട് തുവർത്തി വെള്ളം കളയുക. മുടി പല്ലകലമുള്ള ചീപ്പുപയോഗിച്ച് ജട തീർക്കാം.ഈ മിശ്രിതം മുടിയിൽ സ്്രേപ ചെയ്യുക. ശിരോചർമം മുതൽ മുടിത്തുമ്പു വരെ സ്‌പ്രേ ചെയ്യാം. ഇതു തലയിൽ 10 മിനിറ്റു നേരം വച്ചശേഷം സാധാരണ വെള്ളം കൊണ്ടു കഴുകുക. ആഴ്ചയിൽ രണ്ടു മൂന്നു തവണ ആവർത്തിയ്ക്കുക. ഇത് നരച്ച മുടിയ്ക്കു വീണ്ടും കറുപ്പു നിറം നൽകും.

നരച്ച മുടി കറുപ്പിയ്ക്കാനുള്ള തികച്ചും സ്വാഭാവിക വഴിയാണിത്. പാർശ്വഫലങ്ങളുമുണ്ടാകില്ല. ഫ്രഷായ ഉരുളക്കിഴങ്ങാണ് ഇതിനേറെ നല്ലത്. ഇതു നല്ലപോലെ കഴുകി വൃത്തിയാക്കി വേണം, എടുക്കാൻ

facebook twitter