കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജനുവരി 19-ന് വാദം തുടങ്ങും. അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയാണ് കോടതിയെ സമീപിച്ചത്.
ഹർജിയിൽ ഉന്നയിക്കുന്ന സുപ്രധാന ആവശ്യം, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ്റെ രാഷ്ട്രീയ ബന്ധങ്ങൾ പരിശോധിക്കണം എന്നതാണ്. കേസ് അന്വേഷിച്ച മുൻ എ.സി.പി. ആയിരുന്ന ടി.കെ. രത്നകുമാർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം. സ്ഥാനാത്ഥിയായി മത്സരിച്ച കാര്യം ഹർജിയിൽ മഞ്ജുഷ പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ്റെ രാഷ്ട്രീയ പശ്ചാത്തലം കേസിൻ്റെ നിഷ്പക്ഷതയെ ബാധിച്ചേക്കാം എന്ന ആശങ്കയാണ് മഞ്ജുഷ ഈ ആവശ്യത്തിലൂടെ മുന്നോട്ടുവെക്കുന്നത്.
Trending :