+

ഇന്ത്യയിൽ 2026 മാര്‍ച്ചോടെ രാജ്യത്ത് നക്‌സലിസം അവസാനിപ്പിക്കും ; കേന്ദ്ര ആഭ്യന്തര

ഇന്ത്യയിൽ 2026 മാര്‍ച്ചോടെ രാജ്യത്ത് നക്‌സലിസം അവസാനിപ്പിക്കും ; കേന്ദ്ര ആഭ്യന്തര

ഡല്‍ഹി: രാജ്യത്ത് 2026 മാര്‍ച്ചോടെ നക്‌സലിസം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്ഗഡില്‍ സുരക്ഷസേനയ്ക്ക് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അമിത് ഷാ.

ബിജാപൂരില്‍ ഐഇഡി സ്‌ഫോടനത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട വാര്‍ത്തയില്‍ അതീവ ദുഃഖിതനാണ്. ധീരരായ സൈനികരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അമിത് ഷാ പറഞ്ഞു.

ഛത്തീസ്ഗഡില്‍ സുരക്ഷസേനയ്ക്ക് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ജവാന്മാര്‍ സഞ്ചരിച്ച വാഹനം കുഴിബോംബുകള്‍ ഉപയോഗിച്ച് മാവോയിസ്റ്റുകള്‍ തകര്‍ക്കുകയായിരുന്നു.

facebook twitter