41ലും മങ്ങാത്ത സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നയൻതാര

08:14 PM Dec 04, 2025 | Kavya Ramachandran

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് നയൻതാര. വർഷങ്ങളായി ഇൻഡസ്ട്രിയിൽ ഔട്ട് ഡേറ്റഡ് ആവാതെയും താര മൂല്യത്തിന് ഒരു കോട്ടവും തട്ടാതെയും തന്‍റേതായ സ്ഥാനം കെട്ടിപടുക്കാൻ നയൻതാരക്ക് സാധിച്ചിട്ടുണ്ട്. 41ാം വയസ്സിലും ഇത്ര ചെറുപ്പമായിരിക്കുന്ന താരത്തിന്‍റെ ചർമ രഹസ്യം ആരാധകർപലപ്പോഴും ചർച്ച ചെയ്തിട്ടുണ്ട്. താൻ ഒരു തരം സർജറികളിലൂടെയും കടന്നുപോയട്ടില്ലെന്ന് നയൻതാര പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ചർമത്തിന്‍റെയും മുടിയുടേയും സംരക്ഷണത്തിനായി ചെയ്യാറുള്ള ചില കാര്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

സീസണൽ ഫുഡ് കഴിക്കണമെന്നാണ് ആദ്യമായി നയൻതാര നൽകുന്ന ടിപ്പ്. അത്തരം ഭക്ഷണങ്ങൾ ശരീരവുമായി കൂടുതൽ എളുപ്പത്തിൽ പൊരുത്തപ്പെടുകയും ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തെ പിന്തുണക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ജലാംശം ഉയർത്തുകയും ചർമത്തിന് ആരോഗ്യം നൽകുകയും ചെയ്യുന്നുവെന്ന് താരം അഭിപ്രായപ്പെട്ടു.

സീസണൽ, ഫ്രഷ് ഭക്ഷണങ്ങൾ ചർമത്തിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കുപ്പെട്ടതാണ്. പരമ്പരാഗത ഇന്ത്യൻ ഭക്ഷണക്രമത്തിൽ ഇവ ധാരാളമായി കാണപ്പെടുന്നു. ഇത് ചർമത്തിന് സ്വാഭാവികമായും ഗുണം ചെയ്യും. ഭക്ഷണത്തിന്റെ സ്വാഭാവിക പോഷകങ്ങൾ നമ്മുടെ ശരീരവുമായുള്ള അതിന്റെ പ്രവർത്തനം എന്നിവയിൽ നിന്നാണ് യഥാർഥ ഗുണങ്ങൾ ലഭിക്കുന്നത്.

Trending :

സീസണൽ ഭക്ഷണങ്ങളിൽ വിറ്റാമിൻ സി, പോളിഫെനോൾസ് മറ്റ് പോഷക ഘടകങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ സൂര്യപ്രകാശം, മലിനീകരണം, ഓക്സിഡേറ്റീവ് സമ്മർദം എന്നിവയിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നു. സീസണിൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ചർമത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. ഇത് ചർമത്തിന്‍റെ തിളക്കം, ഉറപ്പ്, സ്വാഭാവിക ജലാംശം എന്നിവ മെച്ചപ്പെടുത്തുന്നു. ഇത് ഡർമറ്രോളജസ്റ്റുകൾ അംഗീകരിച്ച കാര്യമാണ്.

കാരറ്റ്, മാമ്പഴം, പച്ച ഇലക്കറികൾ എന്നിവയിലെ ബീറ്റാ കരോട്ടിൻ ചർമകോശങ്ങളുടെ പുനരുജ്ജീവനത്തെ സഹായിക്കുന്നു. നട്‌സ്, വിത്തുകൾ എന്നിവയിൽ നിന്നുള്ള വിറ്റാമിൻ ഇ വീക്കം കുറക്കുന്നു. പയർവർഗങ്ങളിലും വിത്തുകളിലും ഉള്ള സിങ്ക് ചർമത്തിന്റെ ഉണർവിനും മുടി വളർച്ചക്കും നിർണായകമാണ്. ഇത് ചർമത്തെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്തുന്നു. നയൻതാരയുടെ ഡയറ്റ് ചാർട്ടിൽ ഇവ ഉൾപെടുന്നുണ്ട്.

തനതായ ഇന്ത്യൻ ഭക്ഷണങ്ങലിൽ ബീറ്റാ കരോട്ടിൻ, സിങ്ക്, ഇരുമ്പ്, വിറ്റാമിൻ സി, ഇ എന്നിവയെല്ലാം ധാരാളമായി കാണപ്പെടുന്ന പോഷകങ്ങളാണ്. ഇവ മുടിയുടെ വളർച്ചക്കും ശക്തിക്കും തിളക്കത്തിനും സഹായിക്കുന്നു. മാമ്പഴം, കാരറ്റ്, ഇലക്കറികൾ, പയർവർഗങ്ങൾ, വിത്തുകൾ, തേങ്ങ എന്നിവയെല്ലാം മുടിയെ വേരുകളിൽ നിന്ന് പരിപോഷിപ്പിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ തലയോട്ടിയിലെ വീക്കം കുറക്കുകയും മുടി കൊഴിച്ചിൽ നിയന്ത്രിക്കുകയും ചെയ്യുന്നു. ജലാംശം അടങ്ങിയ ഭക്ഷണങ്ങളും ഇലക്ട്രോലൈറ്റുകളും തലയോട്ടിയിലെ വരൾച്ച തടയുന്നതിലൂടെ മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.