കര്‍ണാടക തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വന്‍ വിജയം നേടും ; എച്ച് ഡി കുമാരസ്വാമി

07:56 AM Dec 24, 2024 | Suchithra Sivadas

2028 ല്‍ നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വന്‍ വിജയം നേടി അധികാരത്തിലേറുമെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. നിലവില്‍ സംസ്ഥാനത്ത് അധികാരത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്‍ഡിഎ സംസ്ഥാനത്ത് അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണ്. മുമ്പ് തുടങ്ങിവച്ച പലകാര്യങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്, കുമാരസ്വാമി പറഞ്ഞു.