+

ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​ൽ ജോലി നേടാം

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡി​ൽ താ​ഴെ പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ലേ​ക്ക് പു​രു​ഷ​ൻ​മാ​രി​ൽ​നി​ന്ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. 01/ 2026, 02/ 2026 ബാ​ച്ചു​ക​ളി​ലേ​ക്ക് കോ​സ്റ്റ് ഗാ​ർ​ഡ് എ​ൻ​റോ​ൾ​ഡ് പേ​ഴ്സ​ന​ൽ ടെ​സ്റ്റ് (സി.​ജി.​ഇ.​പി.​ടി) വ​ഴി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. വി​ശ​ദ​ വി​ജ്ഞാ​പ​നം https://joinindiancoastguard.cdac.in/cgept ൽ.

●നാ​വി​ക് (ജ​ന​റ​ൽ ഡ്യൂ​ട്ടി): യോ​ഗ്യ​ത: മാ​ത് സ്, ​ഫി​സി​ക്സ് വി​ഷ​യ​ങ്ങ​ളോ​ടെ പ്ല​സ്ടു/ ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. അ​ടി​സ്ഥാ​ന ശ​മ്പ​ളം 21,700 രൂ​പ.

●നാ​വി​ക് (​ഡൊ​മ​സ്റ്റി​ക് ബ്രാ​ഞ്ച്): യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/ പ​ത്താം ക്ലാ​സ്/ ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. അ​ടി​സ്ഥാ​ന ശ​മ്പ​ളം 21,700 രൂ​പ.

●യാ​ന്ത്രി​ക്: യോ​ഗ്യ​ത എ​സ്.​എ​സ്.​എ​ൽ.​സി/ ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. കൂ​ടാ​തെ ഇ​ല​ക്ട്രി​ക്ക​ൽ/ മെ​ക്കാ​നി​ക്ക​ൽ/ ഇ​ല​ക്​​ട്രോ​ണി​ക്സ്/ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ (റേ​ഡി​യോ/ പ​വ​ർ) എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ 3/ 4 വ​ർ​ഷ​ത്തെ എ.​ഐ.​സി.​ടി.​ഇ അം​ഗീ​കൃ​ത ഡി​പ്ലോ​മ​യും വേ​ണം. പ്ല​സ്ടു ക​ഴി​ഞ്ഞ് ഇ​തേ ബ്രാ​ഞ്ചു​ക​ളി​ൽ ഡി​പ്ലോ​മ എ​ടു​ത്ത​വ​രെ​യും പ​രി​ഗ​ണി​ക്കും. അ​ടി​സ്ഥാ​ന ശ​മ്പ​ളം 29,200 രൂ​പ.

പ്രാ​യ​പ​രി​ധി 18-22 വ​യ​സ്സ്. മെ​ഡി​ക്ക​ൽ, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സു​ണ്ടാ​യി​രി​ക്ക​ണം. മേ​ഖ​ല അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​ക്രൂ​ട്ട്മെ​ന്റ്. അ​പേ​ക്ഷ/ പ​രീ​ക്ഷാ ഫീ​സ് 300 രൂ​പ. പ​ട്ടി​ക വി​ഭാ​ഗ​ക്കാ​ർ​ക്ക് ഫീ​സി​ല്ല. ഓ​ൺ​ലൈ​നി​ൽ ജൂ​ൺ 25 വ​രെ അ​പേ​ക്ഷി​ക്കാം. സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ, പ​രി​ശീ​ല​നം, ശ​മ്പ​ളം, ആ​നു​കൂ​ല്യ​ങ്ങ​ള​ട​ക്കം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

facebook twitter