പാക് താരം അർഷാദ് നദീമിനെ ക്ഷണിച്ചതിന് ഒരു അത്‌ലറ്റ് എന്ന നിലയിൽ, തൻറെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യരുത് : നീരജ് ചോപ്ര

04:45 PM Apr 25, 2025 | Neha Nair

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിൻ മത്സരത്തിലേക്ക് പാകിസ്താൻ ജാവലിൻ ത്രോ താരം അർഷാദ് നദീമിനെ ക്ഷണിച്ചതിന് പിന്നാലെ ഉയർന്ന വിമർശനത്തിൽ പ്രതികരിച്ച് ഒളിമ്പ്യൻ നീരജ് ചോപ്ര രംഗത്ത്. ഒരു അത്‌ലറ്റ് എന്ന നിലയിലാണ് പാക് താരം അർഷാദ് നദീമിനെ മത്സരത്തിലേക്ക് ക്ഷണിച്ചതെന്നും തൻറെ രാജ്യ സ്നേഹത്തെ ചോദ്യം ചെയ്യരുതെന്നും നീരജ് ചോപ്ര വാർത്താകുറിപ്പിൽ വ്യക്തമാക്കി.

'നീരജ് ചോപ്ര ക്ലാസിക്കിൽ മത്സരിക്കാൻ അർഷാദ് നദീമിനെ ക്ഷണിക്കാനുള്ള എൻറെ തീരുമാനത്തെ കുറിച്ച് വലിയ ചർച്ചകൾ നടന്നിട്ടുണ്ട്. അതിൽ ഭൂരിഭാഗവും വെറുപ്പും അധിക്ഷേപവുമായിരുന്നു. അർഷാദിന് നൽകിയ ക്ഷണം ഒരു അത്‌ലറ്റ് എന്ന നിലയിലാണ്, അതിൽ കൂടുതലോ കുറവോ ഇല്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിന് രണ്ട് ദിവസം മുമ്പ് തിങ്കളാഴ്ച എല്ലാ അത്‌ലറ്റുകൾക്കും ക്ഷണക്കത്ത് അയച്ചിരുന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നടന്നതെല്ലാം കണക്കിലെടുക്കുമ്പോൾ, മത്സരത്തിലെ അർഷാദിൻറെ സാന്നിധ്യം പൂർണമായും അനിശ്ചിതത്തിലായിരുന്നു.

Trending :

എൻറെ രാജ്യവും അതിൻറെ താൽപര്യവുമാണ് പ്രധാനം. ജീവൻ ബലിയർപ്പിച്ചവരെ കുറിച്ചാണ് എൻറെ ചിന്തയും പ്രാർഥനയും. ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ ശക്തി കാണിക്കുമെന്നും നീതി നടപ്പാക്കുമെന്നും എനിക്ക് ഉറപ്പുണ്ട്' -നീരജ് ചോപ്ര വ്യക്തമാക്കി.