നെത്തോലി വെട്ടി വൃത്തിയാക്കുന്നത് ഇനിയൊരു പണിയല്ല

09:15 AM Jul 25, 2025 | Kavya Ramachandran

കത്തിയും കത്രികയും ഇല്ലാതെ തന്നെ നത്തോലി വൃത്തിയിൽ വെട്ടിയെടുക്കാം. മുള്ളുകളും വൃത്തിയായി കളഞ്ഞുകൊണ്ട് നത്തോലി വെട്ടുന്ന രീതി എങ്ങനെയെന്ന് നോക്കാം.

ആദ്യം മീനിന്റെ തലഭാഗം കൈ കൊണ്ട് നുള്ളികളയുക. അതിന്റെ വയറ് ഭാഗത്തോടൊപ്പം വേണം കളയാൻ. കാൽ ഭാഗം കൈ കൊണ്ട് തന്നെ ചെറുതായി കറക്കി എളുപ്പത്തിൽ അടർത്തി എടുക്കാൻ സാധിക്കും. മുള്ള് നല്ല വൃത്തിയിൽ കളയാനും വഴിയുണ്ട്. മീനിന്റെ തലയും വയറും കൈ കൊണ്ട് നുള്ളി മാറ്റുമ്പോൾ വയറ് ഭാഗം മുഴുവനായും രണ്ടായി പിളർത്തി പതിയെ മുള്ള് മുന്നോട്ട് തള്ളി വലിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ വൃത്തിയാക്കിയാൽ വര്ക്കുമ്പോഴൊക്കെ മുള്ളില്ലാതെ കഴിക്കാവുന്നതാണ്. കുട്ടികൾക്കും ധൈര്യത്തോടെ കൊടുക്കാൻ സാധിക്കും.