+

ന്യൂസിലന്‍ഡില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കുക്ക് ദ്വീപുകള്‍

ന്യൂസിലന്‍ഡില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കുക്ക് ദ്വീപുകള്‍

ന്യൂസിലന്‍ഡില്‍ നിന്ന് പൂര്‍ണ്ണമായി വേര്‍പിരിയാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് കുക്ക് ദ്വീപുകള്‍. സര്‍ക്കാരില്‍ നിന്ന് ലഭിച്ച ചില ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ച് ഓക്ക്ലന്‍ഡ് ആസ്ഥാനമായുള്ള ഒരു മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 15 ദ്വീപുകളുള്ള ദ്വീപ് സമൂഹം 1965 മുതല്‍ ഒരു സ്വയംഭരണ പ്രദേശമാണ്. വെല്ലിംഗ്ടണ്‍ ഗവണ്‍മെന്റ് ആണ് ഈ ദ്വീപുകള്‍ക്ക് ധനസഹായം നല്‍കുന്നത്.

ദ്വീപ് സമൂഹത്തിന് പ്രത്യേക പൗരത്വം സ്ഥാപിക്കാനും പാസ്പോര്‍ട്ടുകള്‍ നല്‍കാനും ആഗ്രഹിക്കുന്നുവെന്ന് കുക്ക് ദ്വീപുകളുടെ പ്രധാനമന്ത്രി മാര്‍ക്ക് ബ്രൗണ്‍ ന്യൂസിലന്‍ഡിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

കുക്ക് ദ്വീപുകള്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനോട് ന്യൂസിലാന്‍ഡിന് എതിര്‍പ്പില്ല. ദ്വീപ് സമൂഹത്തില്‍ ഏകദേശം 15,000ത്തോളം ജനസംഖ്യയുണ്ട്, അവരില്‍ ഭൂരിഭാഗവും ന്യൂസിലന്‍ഡിലെ പൗരന്മാരാണ്. കൂടാതെ 80,000 കുക്ക് ദ്വീപുകാര്‍ ന്യൂസിലന്‍ഡിലെ രണ്ട് ദ്വീപുകളിലായി താമസിക്കുന്നുമുണ്ട്.

facebook twitter