+

വീട്ടില്‍വെച്ച്‌ ‌പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു

മണിയാറൻകുടിയില്‍ വീട്ടില്‍ വച്ച്‌ പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. പാസ്റ്ററായി ജോലി ചെയ്യുന്ന ജോണ്‍സന്‍റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്.കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാർ എത്തിയെങ്കിലും ഇവർ ആശുപത്രിയില്‍ പോകാൻ തയ്യാറായില്ല

ഇടുക്കി : മണിയാറൻകുടിയില്‍ വീട്ടില്‍ വച്ച്‌ പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. പാസ്റ്ററായി ജോലി ചെയ്യുന്ന ജോണ്‍സന്‍റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്.കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാർ എത്തിയെങ്കിലും ഇവർ ആശുപത്രിയില്‍ പോകാൻ തയ്യാറായില്ല. പിന്നീട് പോലിസിന്‍റെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

വിശ്വാസ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടാത്ത വിഭാഗത്തില്‍ പെട്ടവരാണ്. തിരുവല്ലയില്‍ ജോലി ചെയ്യുന്ന ജോണ്‍സണും കുടുംബവും കുറച്ചു നാള്‍ മുൻപ് മുതലാണ് മണിയാറൻകുടിയില്‍ വാടകക്ക് താമസിക്കാൻ തുടങ്ങിയത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

facebook twitter