വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയെ കൊലപ്പെടുത്തി നവവരന്‍ ജീവനൊടുക്കി

01:05 PM Mar 10, 2025 | Suchithra Sivadas

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയെ കൊലപ്പെടുത്തി നവവരന്‍ ജീവനൊടുക്കി. യുപിയിലെ അയോധ്യയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സാദത്ത് ഗഞ്ച് സ്വദേശി പ്രദീപും ശിവാനി എന്ന യുവതിയും തമ്മിലുള്ള വിവാഹം.

വധൂഗൃഹത്തില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ശനിയാഴ്ച ഉച്ചകഴിഞ്ഞ് വരന്റെ വീട്ടില്‍ റിസപ്ഷനുണ്ടായിരുന്നു.
ആഘോഷങ്ങള്‍ കഴിഞ്ഞ് രാത്രി വൈകിയാണ് ഇരുവരും മുറിയിലെത്തിയത്. പിറ്റേദിവസം രാവിലെ എണീക്കാതായതോടെ വാതിലില്‍ പലവട്ടം കൊട്ടിവിളിച്ചു. എന്നാല്‍ മറുപടിയുണ്ടായില്ല. വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കടന്നപ്പോള്‍ കണ്ടത് കട്ടിലില്‍ കിടക്കുന്ന ശിവാനിയുടെ മൃതദേഹമാണ്. സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് പ്രദീപിനെ കണ്ടെത്തിയത്.
നവവധുവിനെ കൊന്ന് പ്രദീപ് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംഭവത്തില്‍ കൃത്യത വരുമെന്ന് പൊലീസ് പറഞ്ഞു.