+

വെറൈറ്റി രുചിയിൽ ഒരു അടിപൊളി സ്നാക്ക് ഇതാ ...

വെറൈറ്റി രുചിയിൽ ഒരു അടിപൊളി സ്നാക്ക് ഇതാ ...

ചേരുവകൾ

    പച്ചരി - 3 കപ്പ്
    മൈദ - 2 ടേബിൾ സ്പൂണ്‍
    പാളയംകോടന്‍ പഴം - 2 എണ്ണം
    തേങ്ങാകൊത്ത് - 1/2 കപ്പ്
    സോഡാ പൊടി - 1/4 ടീസ്പൂണ്‍
    ശർക്കര - 1/2 കിലോ
    എള്ള്‌ - ഒരു ടീസ്പൂണ്‍
    ഏലക്ക - 2 എണ്ണം പൊടിച്ചത്
    വെള്ളം - 2 കപ്പ്
    നെയ്യ് - 3 ടീസ്പൂണ്‍
    വെളിച്ചെണ്ണ - 4 കപ്പ്
    ഉപ്പ് - 1 നുള്ള്

തയാറാക്കുന്ന വിധം

    പച്ചരി‌ 5 മണിക്കൂർ വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം ഊററി വെച്ച് പുട്ട് പൊടിയുടെ രൂപത്തില്‍ പൊടിക്കുക.
    ശർക്കര 2 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക
    ഒരു പാത്രത്തില്‍ അരിപ്പൊടി, ശർക്കര പാനി, തേങ്ങാകൊത്ത്, എള്ള്‌,
    സോഡാ പൊടി, നെയ്യ്, ഉപ്പ്, പാളയംകോടന്‍ പഴം, ഏലക്ക പൊടിച്ചത്, മൈദ എന്നിവ ചേര്‍ത്തു നന്നായി കുഴക്കുക. നാലു മണിക്കൂർ അടച്ചു വെയ്ക്കുക
    മാവ് ഇഡലി മാവിന്‍റെ അയവിൽ ആയിരിക്കണം, വെള്ളം കൂടി പോകരുത്.
    ഇടത്തരം തീയില്‍ നല്ല കുഴിവുള്ള ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളക്കുമ്പോൾ, കൂട്ട് ഇളക്കി ഒരു തവി മാവ് ഒഴിക്കുക. ചെറു തീയിൽ വേണം വറുക്കാൻ അല്ലെങ്കിൽ അകം വെന്തു കിട്ടില്ല.
    നന്നായി പൊങ്ങി വന്ന് അല്പം കഴിയുമ്പോള്‍ അപ്പം തിരിച്ചിടണം. ചുവന്ന നിറമാകുമ്പോള്‍ കോരിയെടുക്കാം.

facebook twitter