+

നൈറ്റ് ക്ലബ് പാര്‍ട്ടികള്‍ നമ്മുടെ സംസ്‌കാരത്തില്‍ ഇല്ലെന്ന് ഗവര്‍ണര്‍

ഗോവക്കാര്‍ തന്നെ കോണ്‍ഗ്രസിന്റെ കാര്യം തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൈറ്റ് ക്ലബ് പാര്‍ട്ടികള്‍ നമ്മുടെ സംസ്‌കാരത്തില്‍ ഇല്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഫാമിലി ആയിട്ടാണ് ആളുകള്‍ ഇപ്പോള്‍ നൈറ്റ് ക്ലബില്‍ പോകുന്നതെന്നും കാബറെ ഡാന്‍സ് കാണാനാണ് അവര്‍ നൈറ്റ് ക്ലബില്‍ പോകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.


ഗോവയിലെ നൈറ്റ് ക്ലബ്ബില്‍ ഉണ്ടായ തീപിടുത്തം അപകടം ആയിരിക്കുമെന്നും തീപ്പിടുത്തത്തിന് മുന്‍പുളള വീഡിയോയില്‍ ഒരു സ്ത്രീ ഡാന്‍സ് കളിക്കുന്നത് കണ്ടപ്പോള്‍ നാണക്കേട് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ഗോവ വിമോചന സമര അനുസ്മരണത്തിലാണ് ഗോവയിലെ നൈറ്റ് ക്ലബിലുണ്ടായ തീപ്പിടുത്തത്തെക്കുറിച്ച് സംസാരിക്കവെ ഗവര്‍ണറുടെ പരാമര്‍ശം.
ജനസംഘമാണ് ഗോവ വിമോചനത്തിന് വേണ്ടി പോരാടിയതെന്നും ഗോവയുടെ പോരാട്ടം രാജ്യത്തിന് വേണ്ടിയായിരുന്നു എന്നും രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു. സ്വാതന്ത്ര്യം കിട്ടിയിട്ടും സര്‍ക്കാര്‍ ഗോവ വിമോചനത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നും ഗോവ വിമോചനം വൈകാന്‍ കാരണം കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഗോവയെ കേരളത്തോട് ചേര്‍ക്കാല്‍ താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും ഗോവക്കാര്‍ തന്നെ കോണ്‍ഗ്രസിന്റെ കാര്യം തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ ആറിന് അര്‍ധരാത്രിയോടെയാണ് ഗോവയിലെ നൈറ്റ് ക്ലബില്‍ തീപ്പിടുത്തമുണ്ടായത്. 25 പേരാണ് അപകടത്തില്‍ മരിച്ചത്.

facebook twitter