
നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തയ്യാറാക്കിയിരിക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂം രാവിലെ 7.30 ന് തുറക്കും.
263 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ക്കായി 14 ടേബിളുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ ആകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുമ്പോള്‍ മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.
പി വി അന്‍വര്‍ പിടിക്കുന്ന വോട്ടുകളും നിര്‍ണ്ണായകമാണ്. ഇക്കുറി നില മെച്ചപ്പെടുത്താന്‍ ആകുമെന്ന് പ്രതീക്ഷയിലാണ് എന്‍ഡിഎ.