നിലമ്പൂർ: നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യത്തെ രണ്ട് മണിക്കൂറിൽ 8 ശതമാനം പോളിംഗ് . ഇടയ്ക്കിടെ മഴ പെയ്യുന്ന കാലാവസ്ഥയിലും രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്.
നേരിൽ കണ്ടപ്പോൾ പരസ്പരം ആശ്ലേഷിച്ചും ആശംസകൾ അറിയിച്ചും സ്വരാജും ഷൗക്കത്തും രംഗത്തെത്തി. വീട്ടികുത്ത് ബൂത്തിൽ ആയിരുന്നു സ്ഥാനാർഥികൾ തമ്മിൽ കണ്ടു മുട്ടിയത്. ഇരുവരും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിച്ചിരുന്നു. 263 ബൂത്തുകളിലായി വിധിയെഴുതുന്നത് 2.32 ലക്ഷം വോട്ടർമാരാണ്.
Trending :