
കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പത് വയസ്സുകാരിയായ കുട്ടി മരിച്ചു. കോട്ടക്കല്‍ ചിനക്കല്‍ അല്‍മനാര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ചങ്ങരംചോല ഷാനവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. കോട്ടക്കല്‍ പീസ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കുട്ടിയുടെ ഉമ്മ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. റീമും ഉമ്മയും സഞ്ചരിച്ച സ്‌കൂട്ടറിലാണ് ലോറി ഇടിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയാണ് നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിടിച്ച് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. പുത്തൂര്‍ ജങ്ഷനില്‍ വെച്ചാണ് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടത്. പുത്തൂര്‍ റൗണ്ട് എബൗട്ടിന് മുന്നിലുള്ള ഇറക്കത്തില്‍വെച്ച് ബ്രേക്ക് നഷ്ടമായ ലോറി ആദ്യം ബൈക്കിലും പിന്നാലെ രണ്ട് കാറുകളിലും ഇടിച്ചു. പിന്നീട് സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചാണ് ലോറി നിന്നത്.
ലോറി ഡ്രൈവറും കുട്ടിയും ഉള്‍പ്പെടെ അപകടത്തില്‍ പരിക്കേറ്റ എട്ടു പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പക്ഷേ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല