+

നിപ: വവ്വാലുകളുടെ രക്ത സാമ്പിൾ ശേഖരിക്കാൻ വിദഗ്ദ്ധ സംഘമെത്തും

നിപ ബാധിച്ച മുപ്പത്തിയൊമ്പതുകാരി വീട്ടമ്മയുടെ സമ്പർക്കപട്ടികയിലുള്ള 14 പേരും നെഗറ്റീവ് ആയി. ഇതോടെ സമ്പർക്ക പട്ടികയിൽ നിരീക്ഷണത്തിലുള്ള മുഴുവൻ പേരുടേയും  പരിശോധനഫലം നെഗറ്റീവായി. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്നവർ ആശുപത്രി വിട്ടു. പാലക്കാട് മെഡിക്കൽ കോളജിലുള്ളവർ ഉടൻ വിട്ടേക്കും.

പാലക്കാട്: നിപ ബാധിച്ച മുപ്പത്തിയൊമ്പതുകാരി വീട്ടമ്മയുടെ സമ്പർക്കപട്ടികയിലുള്ള 14 പേരും നെഗറ്റീവ് ആയി. ഇതോടെ സമ്പർക്ക പട്ടികയിൽ നിരീക്ഷണത്തിലുള്ള മുഴുവൻ പേരുടേയും  പരിശോധനഫലം നെഗറ്റീവായി. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്നവർ ആശുപത്രി വിട്ടു. പാലക്കാട് മെഡിക്കൽ കോളജിലുള്ളവർ ഉടൻ വിട്ടേക്കും.

തച്ചനാട്ടുകര എട്ടാം വാർഡ് കിഴക്കുംപുറത്തുള്ള വീട്ടമ്മയ്ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇന്നലെ പൂനെയിലെ ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞർ കിഴക്കുംപുറം മേഖല സന്ദർശിച്ചു. സീനിയർ സയന്റിസ്റ്റ് ഡോ: ദിലീപ് പാട്ടേൽ, ഡോ: കണ്ണൻ ശബരീനാഥ് എന്നിവരാണ് സന്ദർശനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീമിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകർ അനുഗമിച്ചിരുന്നു. 11 ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധ സംഘം സ്ഥലത്തെത്തും. തുടർന്ന് സാങ്കേതിക വിദഗ്ധർ
പ്രദേശത്ത് തമ്പടിച്ച വവ്വാലുകളുടെ രക്തസാമ്പിളെടുത്ത് പരിശോധനക്ക് അയക്കും.

നിലവിൽ പ്രദേശത്ത് ആർക്കും നിപ പോസിറ്റീവ് ഇല്ല. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി  കണ്ടെയ്ൻമെന്റ് മേഖലയിലെ മുഴുവൻ വീടുകളിലും ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തി വിവരശേഖരണം പൂർത്തിയാക്കിയതായി മെഡിക്കൽ സംഘം അറിയിച്ചു. ജില്ല വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം വീടുകൾ കയറി കണ്ടെയ്ൻമെന്റ് മേഖലയിലെ മുഴുവൻ വളർത്തുനായകളുടേയും സ്രവ സാമ്പിൾ ശേഖരണം നടത്തി.

വവ്വാലുകളെ കൂട്ടത്തോടെ കാണുന്ന കിഴക്കുംപുറം ഭാഗത്ത് വനംവകുപ്പ് പരിശോധന നടത്തി. കണ്ടെയ്ൻമെന്റ് സോണുകളിലേക്ക് പ്രവേശിക്കുന്ന റോഡുകൾ അടച്ച് 24 മണിക്കൂറും പൊലീസ് കാവൽ തുടരുകയാണ്. സ്‌കൂളുകൾ  ഓൺലൈൻ പഠനത്തിലേക്ക് മാറി.
 

facebook twitter