+

ജെഡിയുവുമായി സഖ്യത്തിലായത് അന്നത്തെ സാഹചര്യം മൂലം ' നിതിഷ് കുമാര്‍

'അധികാരത്തിലിരുന്നവര്‍ സ്ത്രീകള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്തോ?

ജെഡിയുവുമായി സഖ്യത്തിലായത് അന്നത്തെ സാഹചര്യം മൂലമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആര്‍ജെഡിയില്‍ ഉള്ളവര്‍ ഒന്നിനും കൊളളാത്തവരാണെന്ന് തിരിച്ചറിയാന്‍ തനിക്ക് അധികം സമയം വേണ്ടിവന്നില്ലെന്നും അതോടെ താന്‍ എന്‍ഡിഎയിലേക്ക് മടങ്ങിയെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ലാലു പ്രസാദ് യാദവ് അധികാരത്തിലിരുന്ന കാലത്ത് സ്ത്രീകള്‍ക്കായി ഒന്നും ചെയ്തില്ലെന്നും തന്റെ സര്‍ക്കാര്‍ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും വിദ്യാഭ്യാസ, ആരോഗ്യ രംഗം മെച്ചപ്പെടുത്തുകയും ചെയ്തെന്നും നിതീഷ് കുമാര്‍ പറഞ്ഞു. മുസഫര്‍പൂര്‍ ജില്ലയിലെ മിനാപൂര്‍ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അധികാരത്തിലിരുന്നവര്‍ സ്ത്രീകള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്തോ? അവര്‍ക്ക് അതൊന്നും കാര്യമായിരുന്നില്ല. ഏഴുവര്‍ഷം മുഖ്യമന്ത്രിയായിരുന്നിട്ടും ഒന്നും ചെയ്യാന്‍ അവര്‍ താല്‍പര്യപ്പെട്ടില്ല. ഒടുവില്‍ അധികാരം നഷ്ടമാകുമെന്ന സാഹചര്യം വന്നപ്പോഴാണ് ഭാര്യയെ മുഖ്യമന്ത്രിക്കസേരയില്‍ പ്രതിഷ്ഠിച്ചത്': നിതീഷ് കുമാര്‍ പറഞ്ഞു. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു നിതീഷിന്റെ വിമര്‍ശനം.

1990-ല്‍ മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവ് 1997 വരെ പദവിയിലുണ്ടായിരുന്നു. അന്ന് രാഷ്ട്രീയത്തില്‍ യാതൊരു പരിചയവുമില്ലാതിരുന്ന ഭാര്യ റാബ്രി ദേവിയെ ലാലു ഉന്നത പദവി കൊടുത്ത് അധികാരത്തില്‍ കൊണ്ടുവന്നത് വലിയ വിവാദമായിരുന്നു.

facebook twitter