+

നോര്‍ക്ക കെയര്‍ ഗ്ലോബല്‍ ലോഞ്ച്; സംഘാടകസമിതി രൂപീകരിച്ചു

പ്രവാസികേരളീയര്‍ക്ക് സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്ന ‘നോര്‍ക്ക കെയര്‍’ പദ്ധതിയുടെ ഗ്ലോബല്‍ ലോംഞ്ച് പരിപാടിയ്ക്കായി (സെപ്റ്റംബര്‍ 22ന്) വിവിധ പ്രവാസി സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംഘാടകസമിതി രൂപീകരിച്ചു.


പ്രവാസികേരളീയര്‍ക്ക് സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്ന ‘നോര്‍ക്ക കെയര്‍’ പദ്ധതിയുടെ ഗ്ലോബല്‍ ലോംഞ്ച് പരിപാടിയ്ക്കായി (സെപ്റ്റംബര്‍ 22ന്) വിവിധ പ്രവാസി സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി സംഘാടകസമിതി രൂപീകരിച്ചു. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി. ലില്ലീസ് എന്നിവരാണ് രക്ഷാധികാരികള്‍. കയ്പമംഗലം എം.എല്‍.എ ടൈസന്‍ മാസ്റ്ററാണ് സംഘാടകസമിതി ചെയര്‍മാന്‍. ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ യൂസഫ് ഐ.എ. എസ്  കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ബാദുഷ കടലുണ്ടി, പ്രവാസി സംഘടനാ പ്രതിനിധികളായ നാസര്‍ പൂവ്വച്ചല്‍, ഹനീഫ മൂന്നിയൂര്‍, സലീം പളളിവിള എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം സജീവ് തൈക്കാടിനെ ജനറല്‍ കണ്‍വീനറായും ചുമതലപ്പെടുത്തി.

ബി.എല്‍ അനില്‍കുമാര്‍, ടി.ജെ മാത്യൂ, സുനില്‍ ഖാന്‍ എന്നിവരാണ് ജോയിന്റ് കണ്‍വീനര്‍മാര്‍. വിഴിഞ്ഞം ജയകുമാര്‍, പുഴിമൂട്ടില്‍ ഉണ്ണി, നെല്ലനാട് ഷാജഹാന്‍, എം മുഹമ്മദ് മാഹിന്‍, ആലങ്കോട് ഹസ്സന്‍, ജോസ് വിക്ടര്‍, എന്‍.ടി സുരേഷ്, റഷീദ് റസ്റ്റം, എസ്. നസീം, സാദിക്, ഷഹീദ് യൂസഫ്, അനില്‍ കുമാര്‍ ആര്‍, അര്‍ഷാദ് തിരുവല്ലം, എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കും തിരഞ്ഞെടുത്തു. തൈക്കാട് നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി സ്വാഗതവും, ജനറല്‍ മാനേജര്‍ രശ്മി റ്റി നന്ദിയും പറഞ്ഞു. 

‘നോര്‍ക്ക കെയര്‍’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബർ 22 നു ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. ചടങ്ങില്‍ ബഹു ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

facebook twitter