കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ; ബജറങ് ദൽ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കൾക്കെതിരെ പെൺകുട്ടികൾ ഇന്ന് പരാതി നൽകും

11:00 AM Aug 03, 2025 | Neha Nair

ഡൽഹി : ജാമ്യത്തിൽ പുറത്ത് ഇറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയിൽ ഡൽഹി രാജറായിലെ മഠത്തിൽ എത്തിച്ചു. കന്യാസ്ത്രീകളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ ആയിരിക്കും നടക്കുക. കേസ് റദ്ദാക്കുന്ന ആവശ്യമുന്നയിച്ച് പാർലമെന്റിലും പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. 

അതിനിടെ ബജറങ് ദൽ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കൾക്കെതിരെ കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ ഇന്ന് ഓൺലൈനായി ദുർഗ്ഗ പോലീസ് സ്റ്റേഷനിൽ പരാതി നൽകും. ഇന്നലെ നാരായൺപൂർ സ്റ്റേഷനിൽ നൽകിയ പരാതി സ്വീകരിച്ചിരുന്നില്ല.