ഇന്ത്യക്കെതിരായ ഏകദിന പരമ്പര ; ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ്ങിനിറങ്ങി

09:05 AM Oct 19, 2025 | Suchithra Sivadas

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് ജയിച്ച ഓസ്‌ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രണ്ട് സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരും ഒരു പേസ് ബൗളിംഗ് ഓള്‍ റൗണ്ടറുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിക്കുന്നു.


പേസര്‍മാരായി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമിലെത്തിയപ്പോള്‍ പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയും സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ഇതോടെ സ്‌പെഷലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.

2015നുശേഷം ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. 2015നുശേഷം നടന്ന മൂന്ന് ഏകദിന പരമ്പരകളില്‍ മൂന്നിലും ഇന്ത്യ തോറ്റിരുന്നു. 2015ല്‍ ധോണിയുടെ നേതൃത്വത്തിലും 2108ലും 2020ലും കോലിക്ക് കീഴിലും ഇന്ത്യ തോറ്റു