+

കൊച്ചിയിൽ 2.988 കിലോ ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

2.988 കിലോ ഗ്രാം കഞ്ചാവുമായി  ഒഡീഷ സ്വദേശി പിടിയിൽ. ഇടപ്പള്ളി ടോൾ ജംഗ്ഷനു സമീപം ഒഡീഷ സ്വദേശിയിൽ നിന്നും 2.988 കിലോ ഗ്രാം കഞ്ചാവ് പിടികൂടി.

കൊച്ചി:2.988 കിലോ ഗ്രാം കഞ്ചാവുമായി  ഒഡീഷ സ്വദേശി പിടിയിൽ. ഇടപ്പള്ളി ടോൾ ജംഗ്ഷനു സമീപം ഒഡീഷ സ്വദേശിയിൽ നിന്നും 2.988 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശിയായ ബാപ്പിരാജ് നായ്‌ക് (31) ആണ് പിടിയിലായത്. ഇയാൾ ഒഡിഷയിലെ ഗജപതി ജില്ലയിലെ കറചബട്ടി സ്വദേശിയാണ്. അതിഥി തൊഴിലാളിയായാണ് ഇയാൾ കൊച്ചിയിൽ പ്രവർത്തിക്കുന്നത്. എന്നാൽ ഒഡീഷയിൽ നിന്ന് എറണാകുളത്തേക്ക് കഞ്ചാവ് എത്തിക്കുന്നയാളാണ് ഇയാളെന്ന് പൊലീസ് പറയുന്നു. എറണാകുളത്ത് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നവരുമായി പ്രതിക്ക് ബന്ധമുണ്ട്. 

ഇവർക്കാണ് പ്രതി കഞ്ചാവ് എത്തിച്ച് നൽകിയിരുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യക്കാണ് ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചത്. നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ എം ബി ലത്തീഫിൻ്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.
 

facebook twitter