അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന " ഓഫ് റോഡ് " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.
ഹരികൃഷ്ണൻ,സഞ്ജു മധു,അരുൺ പുനലൂർ,ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്കോട്ട്, തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാൽ ജോസ്, അജിത് കോശി,നിയാസ് ബക്കർ, ഗണേഷ് രംഗൻ,അല എസ് നയന തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറേ പുതുമുഖങ്ങളും വേഷമിടുന്നു.
റീൽസ് ആൻഡ് ഫ്രെയിംസിന് വേണ്ടി ബെൻസ് രാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം പി കാർത്തിക് നിർവ്വഹിക്കുന്നു.
സഹ നിർമ്മാണം-കരിമ്പുംകാലായിൽ തോമസ്, മായ എം ടി. ഷാജി സ്റ്റീഫൻ,കരിമ്പുംകാലയിൽ തോമസ്,സിജു കണ്ടന്തള്ളി, ബെന്നി ജോസഫ് ഇടമന എന്നിവരുടെ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകരുന്നു.ബിജു നാരായണൻ , ജാസി ഗിഫ്റ്റ്,നജീം അർഷാദ്,അപ്പാനി ശരത്,കലേഷ് കരുണാകരൻ തുടങ്ങിയവരാണ് ഗായകർ.എഡിറ്റിംഗ്,ജോൺ കുട്ടി.