പ്രവാസികള്‍ ഉള്‍പ്പെടെ ആയിരം ജീവനക്കാരെ പിരിച്ചുവിട്ട് ഒമാന്‍ എയര്‍

02:35 PM Apr 24, 2025 | Suchithra Sivadas

ജീവനക്കാരുടെ എണ്ണം പുനക്രമീകരിച്ച് ഒമാന്‍ എയര്‍. 500 പ്രവാസികള്‍ ഉള്‍പ്പെടെ ആയിരം ജീവനക്കാരെ പിരിച്ചുവിട്ടതായി ഗതാഗത ആശയ വിനിമയ വിവര സാങ്കേതിക മന്ത്രിയും ഒമാന്‍ എയര്‍, ഒമാന്‍ എയര്‍പോര്‍ട്ട്‌സ് ചെയര്‍മാനുമായ മന്ത്രി എന്‍ജി. സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലി പറഞ്ഞു. 2004ല്‍ മേഖലയുടെ നവീകരണത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
4300 ജീവനക്കാരായിരുന്നു നേരത്തെ ഒമാന്‍ എയറില്‍ ജോലി ചെയ്തിരുന്നത്. ആയിരം ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അവരുടെ തസ്തികകള്‍ അനാവശ്യമോ നേരിട്ടുള്ള പ്രവര്‍ത്തനം ആവശ്യമില്ലാത്തതോ ആയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.