ഒമാന്‍ എയറിന്റെ ജിദ്ദ-മസ്‌കറ്റ്-കോഴിക്കോട് വിമാനം തകരാറിലായി

01:00 PM Mar 10, 2025 | Suchithra Sivadas

ഒമാന്‍ എയറിന്റെ ജിദ്ദ-മസ്‌കറ്റ്-കോഴിക്കോട് വിമാനം തകരാറിലായി. ഇതോടെ യാത്രക്കാര്‍ മണിക്കൂറുകളോളം ദുരിതത്തിലായി. കോഴിക്കോടേക്കുള്ള യാത്രക്കാരും കോഴിക്കോട് നിന്ന് മസ്‌കറ്റിലേക്കുള്ള യാത്രക്കാരും പ്രതിസന്ധിയിലായി. 

മണിക്കൂറുകളോളം യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. ഇന്നലെ രാത്രി 8.15ന് കരിപ്പൂരില്‍ എത്തേണ്ടതായിരുന്നു വിമാനം. പകരം വിമാനത്തില്‍ യാത്രക്കാരെ ഇന്ന് കരിപ്പൂരില്‍ എത്തിച്ച് തുടര്‍ സര്‍വീസ് നടത്തുമെന്നാണ് വിവരം