നംബിയോ പുറത്തിറക്കിയ 2025 ലെ ആഗോള ജീവിത നിലവാര സൂചികയില്‍ ഏഷ്യയിലും മിഡില്‍ ഈസ്റ്റ് മേഖലയിലേയും ഒന്നാം സ്ഥാനത്തെത്തി ഒമാന്‍. മധ്യവര്‍ഷ റിപ്പോര്‍ട്ടിലാണ് 215.1 പോയിന്റുകളുമായി സുല്‍ത്താനേറ്റ് ആദ്യ സ്ഥാനത്ത് ഇടം പിടിച്ചത്.
ജിസിസി, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ 189.4 പോയന്റുമായി ഖത്തര്‍ രണ്ടാം സ്ഥാനത്ത്. യുഎഇ 174.2 ഉം സൗദി 173.73 ഉം തൊട്ടടുത്ത സ്ഥാനത്താണ്.
ജനങ്ങളുടെ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിര്‍ണയിച്ചിരിക്കുന്നത്.