ഒമാനില്‍`ഹാരിബോ ഹാപ്പി കാന്‍ഡി കോള ഫിസ്സ്' എന്ന മിഠായി ഉല്‍പ്പന്നം ഒഴിവാക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്ററിന്റെ നിര്‍ദേശം. ഈ ഉല്‍പ്പന്നത്തില്‍ കഞ്ചാവിന്റെ അംശം അടങ്ങിയിട്ടുള്ളതിനാലാണ് ഉല്‍പ്പന്നം വാങ്ങി ഉപയോഗിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോളയുടെ രുചിയില്‍ വിപണികളില്‍ ലഭ്യമാകുന്ന ഈ ഉല്‍പ്പന്നത്തിന്റെ നിര്‍മാതാക്കള്‍ ഹരിബോ ഹാപ്പി ജിഎംബിഎച്ച് & കമ്പനി കെജി ആണ്. 2026 ജനുവരി വരെ കാലാവധിയുള്ള 1000ഗ്രാം പാക്കറ്റിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്.
ഡച്ച് ഫുഡ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഉല്‍പ്പന്നത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയര്‍ന്നുവന്നത്. തുടര്‍ന്നാണ് ഒമാനിലുടനീളം വിപണികളില്‍ നിന്നും ഈ ഉല്‍പ്പന്നം ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്. ഈ ഉല്‍പ്പന്നം നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ളതാണ്. ഇതോടെ ഒമാനിലേക്ക് ഉല്‍പ്പന്നം കൊണ്ടുവരുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.