ഒമാന്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി

02:11 PM Nov 06, 2025 | Suchithra Sivadas

ഒമാന്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി റോയല്‍ ഒമാന്‍ പൊലീസ്. നവംബര്‍  30 വരെ പൊലീസ് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ച് ഉപയോഗിക്കാം.

വിന്‍ഡോ ഗ്ലാസ്, നമ്പര്‍ പ്ലേറ്റ്, ലൈറ്റുകള്‍ എന്നിവിടങ്ങളിലേക്ക് സ്റ്റിക്കറുകള്‍ വ്യാപിക്കരുത്. 

ഗതാഗത സുരക്ഷ ലംഘിക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകള്‍ നിരോധിച്ചിട്ടുണ്ട്.