+

ജമ്മുകാശ്മീരിൽ കുടുങ്ങിയ മലയാളി വിദ്യർത്ഥികളുടെ മടക്കം : ഒമർ അബ്ദുള്ളയുമായി ആശയവിനിമയം നടത്തി കെസി വേണുഗോപാൽ എം പി

സംഘർഷ ബാധിത പ്രദേശമായ ജമ്മുകാശ്മീരിൽ കുടുങ്ങിയ മലയാളി വിദ്യർത്ഥികൾക്ക് നാട്ടിലെത്താൻ സുരക്ഷയും യാത്രാ സൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കെ.സി.വേണുഗോപാൽ എംപി ആശയവിനിമയം നടത്തി.

ഡൽഹി : സംഘർഷ ബാധിത പ്രദേശമായ ജമ്മുകാശ്മീരിൽ കുടുങ്ങിയ മലയാളി വിദ്യർത്ഥികൾക്ക് നാട്ടിലെത്താൻ സുരക്ഷയും യാത്രാ സൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കെ.സി.വേണുഗോപാൽ എംപി ആശയവിനിമയം നടത്തി.

വിദ്യാർത്ഥികൾക്ക് മതിയായ സുരക്ഷയോടെ യാത്ര സൗകര്യം ഒരുക്കാൻ വേണ്ട ക്രമീകരണം ഏർപ്പെടുത്തുമെന്ന് ജമ്മു മുഖ്യമന്ത്രി എംപിയെ അറിയിച്ചു. അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തുന്ന വിദ്യാർത്ഥികൾക്ക് റിസർവേഷൻ സൗകര്യം ഉറപ്പാക്കണമെന്ന് റെയിൽ ബോർഡ് ചെയർമാനോട് വേണുഗോപാൽ ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് എം പി  റെയിൽവെ ബോർഡ് ചെയർമാന് കത്തു നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ  ഡൽഹിയിൽ നിന്ന് ഇന്ന് (മെയ് 10) നാട്ടിലേക്ക് പുറപ്പെട്ട മംഗളാ എക്സ്പ്രസിൽ അധികമായി സീറ്റ് അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതേ റിസർവേഷൻ ക്രമീകരണം ഉറപ്പുവരുത്തണമെന്നും എം പി ആവശ്യപ്പെട്ടിട്ടുണ്ട്.

Trending :
facebook twitter